ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനിക്കുമ്പോള്‍ ആരൊക്കെ മുന്നിലെത്തും?; സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നു
ലണ്ടന്‍: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ വീക്ഷിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണ്‍ കടുപ്പമാകുമെന്നാണ് സൂചന. ആദ്യ ഏഴു മത്സരങ്ങള്‍ കഴിയുമ്പോള്‍ മുന്‍നിര ക്ലബ്ബുകള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം ടീമുകള്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും കാഴ്ചവെക്കുകയെന്നുറപ്പ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ചാമ്പ്യന്മാരെ മുന്‍കൂട്ട് പ്രവചിക്കുക അസാധ്യമാകും.

എന്നാല്‍, ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇപിഎല്‍ അവസാനിക്കുമ്പോഴുള്ള പോയന്റുനിലയും ടീമുകളെ സ്ഥാനവും പ്രവചിച്ചിരിക്കുകയാണ്. മുന്‍കളികളുടെ ഫലവും കളിക്കാരുടെ ഫോമും എല്ലാം വിശകലനം ചെയ്താണ് കമ്പ്യൂട്ടറിന്റെ പ്രവചനം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കുതന്നെയാണ് ഇത്തവണയും കിരീടമെന്ന് കമ്പ്യൂട്ടര്‍ പ്രവചിക്കുന്നു. 108 പോയന്റുമായി സിറ്റി ഒന്നാമതെത്തുമ്പോള്‍ 93 പോയന്റുമായി ചെല്‍സി രണ്ടാമതും, ഇത്രതന്നെ പോയന്റുമായി ലിവര്‍പൂള്‍ മൂന്നാമതും ഫിനിഷ് ചെയ്യുമെന്നും പറയുന്നുണ്ട്.
ടോട്ടനം നാലാമതും, വാറ്റ്‌ഫോഡ് അഞ്ചാമതും ആഴ്‌സണല്‍ ആറാമതും എത്തുമ്പോള്‍ മോശം പ്രകടനം നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ പതിനൊന്നാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിക്കുകയെന്നും കമ്പ്യൂട്ടര്‍ പ്രവചിച്ചു. അതേസമയം, കമ്പ്യൂട്ടര്‍ പ്രവചനം കൃത്യമായിരിക്കുമെന്ന് ഒരുറപ്പുമില്ല. താരങ്ങളുടെ ഫോമും മറ്റും മാറിമറിഞ്ഞാല്‍ കമ്പ്യൂട്ടര്‍ പ്രവചനവും അസ്ഥാനത്താകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications