കൊറോണ ഭീതി: രോഗം എങ്ങനെ തടയാം? ടീം ഇന്ത്യക്കു ബിസിസിഐയുടെ മാര്‍നിര്‍ദേശങ്ങള്‍ ഇങ്ങനെ...
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി കൊറോണ വൈറസ് ബാധ തടയാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ബിസിസിഐ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഏറ്റുമുട്ടുന്നത്. മൂന്നു മല്‍സരങ്ങളും പകലും രാത്രിയുമായാണ് നടക്കുന്നത്.
ലോകോരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) കേന്ദ്ര ആരോഗ്യ മന്ത്രാലയവും നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കാനാണ് ഇന്ത്യന്‍ താരങ്ങളോടു ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നിലവില സാഹചര്യങ്ങള്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവന്‍ താരങ്ങളോടും ടീം സപ്പോര്‍ട്ട് സ്റ്റാഫുമാരോടും സംസ്ഥാന അസോസിയേഷനുകളോടും ഡബ്ല്യുഎച്ച്ഒയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മാര്‍നിര്‍ദേശങ്ങള്‍ വിശദീകരിച്ചു കഴിഞ്ഞതായും ബിസിസിഐ അറിയിച്ചു.

- സോപ്പും വെള്ളവുമുപയോഗിച്ച് ചുരുങ്ങിയത് 20 സെക്കന്റെങ്കിലും കൈകള്‍ നന്നായി കഴുകി വൃത്തിയാക്കുക.
- കൈകള്‍ എല്ലായ്‌പ്പോഴും ശുചിയാക്കി വയ്ക്കുക.
- ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ വായ പൊത്തിവയ്ക്കാന്‍ ശ്രദ്ധിക്കുക.
- പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മെഡിക്കല്‍ സംഘത്തെ ഇക്കാര്യം അറിയിക്കുക.
- കൈകള്‍ നന്നായി കഴുകി വൃത്തിയാക്കാതെ മുഖം, വായ, മൂക്ക്, കണ്ണ് എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക.
- വൃത്തി കുറവുള്ള റെസ്‌റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
- ടീമിന് പുറത്തു നിന്നുള്ളവരുമായി അധികം അടുത്തിടപഴകുന്നത് ഒഴിവാക്കുക. അപരിചിതരുമായി ഹസ്തദാനം ചെയ്യുന്നതും അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതും ഒഴിവാക്കേണ്ടതാണ്.


ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര കായിക മല്‍സരങ്ങള്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം റദ്ധാക്കുകയോ, നീട്ടി വയ്ക്കുകയോ, അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബിസിസിഐ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ മല്‍സരങ്ങളുമായി മുന്നോട്ടു പോവാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിനിടെ വരാനിരിക്കുന്ന ഐപിഎല്ലിന്റെ ഭാവിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 14നു ബിസിസിഐ യോഗം ചേരുന്നുണ്ട്.
മാര്‍ച്ച് 29നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. മല്‍സരങ്ങള്‍ വേദിയാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇതിനകം നിലപാട് എടുത്തു കഴിഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരും ഐപിഎല്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications