Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് മാറ്റം: ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു

സിഡ്‌നി: ടി20 ലോകകപ്പ് ഇത്തവണ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്നതാണെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ അത് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നിലവില്‍ ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഇന്ത്യയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇത് സംബന്ധിച്ച് ബിസിസി ഐയുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വെള്ളിയാഴ്ച ഐസിസിയുടെ നിര്‍ണ്ണായക യോഗം ചേരാനിരിക്കെ ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ബിസിസിഐയുമായി ധാരണയിലെത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം.

വെള്ളിയാഴ്ച ചേരുന്ന ഐസിസി യോഗത്തില്‍ ഐസിസിയുടെ അടുത്ത പ്രസിഡന്റ് ആരായിരിക്കണമെന്നത് സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. ഇതിന് മുന്നോടിയായി ബിസിസി ഐയുമായി ധാരണയിലെത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്. 2021ല്‍ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത് കൂടാതെ 2023ലെ ഏകദിന ലോകകപ്പിനും ഇന്ത്യ തന്നെയാണ് വേദിയാകുന്നത്.

bcciandcricketaustralia

ഓസ്‌ട്രേലിയ ടി20 ലോകകപ്പിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കൊറോണവ്യാപനം തിരിച്ചടിയാവുകയായിരുന്നു. അടുത്ത വര്‍ഷമാണ് വനിതകളുടെ ഏകദിന ലോകകപ്പ് ന്യൂസീലന്‍ഡില്‍ നടക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളും വെള്ളിയാഴ്ചത്തെ യോഗത്തിലുണ്ടാകും. 2021ല്‍ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ തന്നെ വേദിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിലങ്ങുതടിയായി ബിസിസി ഐ എത്തുകയായിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ സംസാരിച്ച് പരസ്പര ധാരണയിലെത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രമം.

ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിലവിലെ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകനായ ഗാംഗുലിക്ക് ഈ സ്ഥാനത്തേക്കാന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ വേണം. അതിനാല്‍ത്തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ പിണക്കാനും ബിസിസി ഐക്ക് മടിയുണ്ട്. ഓസ്‌ട്രേലിയ വേദിയാകുമെന്ന് കരുതി ടി20 ലോകകപ്പിന് ടിക്കറ്റെടുത്ത നിരവധി ആളുകളുണ്ട്.

അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് വേദി മാറ്റിയാല്‍ അവര്‍ക്കത് പ്രശ്‌നമാകും. നേരത്തെ തന്നെ ടി20 ലോകകപ്പിനായുള്ള ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. എന്നാല്‍ ടിക്കറ്റിന്റെ വാലിഡിറ്റി നഷ്ടപ്പെടില്ലെന്നും അടുത്ത വര്‍ഷവും ഇതേ ടിക്കറ്റ് ഉപയോഗിച്ച് മത്സരം കാണാമെന്നും ബിസിസി ഐ അറിയിച്ചിരുന്നു. ആവിശ്യപ്പെടുന്നവര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നും ബിസിസി ഐ അറിയിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ വേദി പ്രതീക്ഷിച്ച് ടിക്കറ്റെടുത്തവര്‍ വേദി ഇന്ത്യയിലേക്ക് മാറ്റിയാല്‍ ടിക്കറ്റ് ക്യാന്‍സലാക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാര്യമെല്ലാം പരിഗണിച്ച് ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ത്തന്നെ നടത്തണമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവിശ്യപ്പെടുന്നത്. ടി20 ലോകകപ്പ് റദ്ദാക്കിയതാണ് ഐപിഎല്ലിന് വഴിയൊരുക്കിയത്. ടി20 ലോകകപ്പിന്റെ അഭാവത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ ഐപിഎല്‍ നടക്കും.

Story first published: Friday, August 7, 2020, 16:07 [IST]
Other articles published on Aug 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+