Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇതിഹാസതാരത്തെ പരിശീലകനാക്കാനൊരുങ്ങി ബാഴ്‌സ; ചര്‍ച്ച അവസാനഘട്ടത്തില്‍

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെ പരിശീലകസ്ഥാനത്ത് നിന്ന് വാല്‍വര്‍ഡയെ ഒഴിവാക്കാനൊരുങ്ങി ബാഴ്‌സലോണ. മുന്‍ ഇതിഹാസ താരം സാവിയെ പരിശീലകനാക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റ ഭാഗമായി സാവിയുമായി ബാഴ്‌സലോണ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയെന്നും രണ്ടര വര്‍ഷത്തെ കരാറിന്റെ ഓഫര്‍ സാവിക്ക് മുന്നില്‍ വെച്ചെന്നുമാണ് വാര്‍ത്തകളുള്ളത്.

വാല്‍വര്‍ഡയെ പുറത്താക്കാന്‍ നേരത്തെ മുതല്‍ ബാഴ്‌സലോണയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ലറ്റികോയോട് തോല്‍ക്കുക കൂടി ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കസേര തെറിക്കുമെന്നുറപ്പായി. വാല്‍വര്‍ഡയ്ക്ക് പകരമായി റൊണാള്‍ഡ് കോയ്മാന്‍, റോബര്‍ട്ടോ മാര്‍ട്ടിനസ്, തിയറി ഹെന്റി എന്നിവരെയാണ് ആദ്യ പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് സാവിയിലേക്ക് ബാഴ്‌സലോണ അധികൃതര്‍ തിരിയുകയായിരുന്നു. ഏകദേശം രണ്ടരമണിക്കൂറോളം സാവിയുമായി ബാഴ്‌സലോണ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

xavi

നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പരിശീലകനാണ് സാവി. ബാഴ്‌സലോണയ്ക്ക് വേണ്ടി 505 മത്സരങ്ങളില്‍ നിന്ന് 58 ഗോളും സ്‌പെയിനുവേണ്ടി 133 മത്സരത്തില്‍ നിന്ന് 13 ഗോളും 39കാരനായ സാവി നേടിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ സാവി ബാഴ്‌സയുടെ പരിശീലകനാകാനുള്ള സാധ്യത കൂടുതലാണ്.

Story first published: Saturday, January 11, 2020, 17:19 [IST]
Other articles published on Jan 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+