Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ മാന്ത്രികന്‍ സാവി വിരമിക്കല്‍ പ്രഖ്യാപിച്ചു; ബൂട്ടഴിക്കുന്നത് സ്‌പെയിനിന്റെ ലോകകപ്പ് താരം

മാഡ്രിഡ്: ബാഴ്‌സലോണയുടേയും സ്‌പെയിനിന്റെയും മധ്യനിരയില്‍ ചക്രവര്‍ത്തിയായിരുന്ന സാവി ഹെര്‍ണാണ്ടസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും നേരത്തെ വിരമിച്ച സാവി പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും ഈ സീസണ്‍ ഒടുവില്‍ വിടവാങ്ങും. ബാഴ്‌സലോണയില്‍നിന്നും 2015ല്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിലേക്ക് സാവി ചേക്കേറിയിരുന്നു.

വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് മുപ്പത്തിയൊമ്പതുകാരനായ സാവി പറഞ്ഞു. ഭാവിയില്‍ പരിശീലകനാകാനാണ് തീരുമാനം. ഈ സീസണില്‍ അല്‍സാദിനുവേണ്ടി സാവി 16 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 5 ഗോളുകളും നേടി. മധ്യനിരയില്‍ സാവിയും ഇനിയേസ്റ്റയും പുതിയൊരു യുഗത്തിനാണ് സ്‌പെയിനില്‍ തുടക്കമിട്ടത്. സ്‌പെയിന്‍ രണ്ടുതവണ യൂറോകപ്പും ഒരുതവണ ലോകകപ്പും നേടിയപ്പോള്‍ ഇരുവരും നിര്‍ണായക പങ്കുവഹിച്ചു.

xavi

ബാഴ്‌ലസോണയ്ക്കായി ലാ ലീഗയില്‍ 505 മത്സരങ്ങളും ആകെ 769 മത്സരങ്ങളിലും സാവി കളിച്ചിട്ടുണ്ട്. ക്ലബ്ബിനുവേണ്ടി 85 ഗോളുകളും 182 അസിസ്റ്റുകളും നടത്തി. ലയണല്‍ മെസ്സിക്കൊപ്പം സാവിയും ഇനിയേസ്റ്റയും ചേര്‍ന്ന് ഒട്ടേറെ മത്സരങ്ങളില്‍ ബാഴ്‌സലോണയെ വിജയതീരത്തെത്തിച്ചിട്ടുണ്ട്. ബഴ്‌സലോണയ്‌ക്കൊപ്പം എട്ടുതവണ ലാ ലീഗ കിരീടം സ്വന്മാക്കി. നാല് ചാമ്പ്യന്‍സ് ലീഗ്, മൂന്നു തവണ കോപ്പ ഡി റേ, രണ്ട് തവണ ക്ലബ്ബ് ലോകകപ്പ് എന്നിവയും സാവി സ്വന്തമാക്കി. ഖത്തിറിനായി 2017ല്‍ ഖത്തറി കപ്പും സാവിയുടെ നേതൃത്വത്തില്‍ നേടുകയുണ്ടായി.

Story first published: Friday, May 3, 2019, 9:56 [IST]
Other articles published on May 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+