സാവോ പോളോ: ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ റാപ് സംഗീതവുമായി രംഗത്ത്. ബ്രസീലിലെ അഴിമതിക്കെതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് മുന്‍താരം റാപ് സംഗീതവുമായെത്തുന്നത്. ബ്രസീലിയന്‍ ഗായകന് ജോര്‍ജ് വെര്സിലോയ്ക്കൊപ്പം ഗാനം ആലപിക്കുകയും ചുവടുവെയ്ക്കുകയും ചെയ്യുന്നുണ്ട് റൊണാള്‍ഡീഞ്ഞോ.
കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയില്‍ താരം ഡ്രം വായിക്കുന്ന ദൃശ്യങ്ങളുമുണ്ട്. നേരത്തെ റഷ്യ ലോകകപ്പിന്റെ സമാപന വേളയിലും റൊണാള്‍ഡീഞ്ഞോ ഡ്രംസ് വായിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. 2018ലെ ലോകകപ്പിന്റെ അവതരണ ഗാനത്തിലും മുന്‍ ബാഴ്സലോണ താരം വില്‍ സ്മിത്ത്, നിക്കി ജാം എന്നിവര്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.
ലോകകപ്പല്ല, ഐപിഎല്‍... ഇന്ത്യയുടെ മുന്‍ സൂപ്പര്‍ കോച്ച് കേസ്റ്റണ് വീണ്ടും ഫ്ളോപ്പ്, ഇനിയെന്ത്?
കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ഇലക്ഷനിലും താരം സജീവമായിരുന്നു. പിആര്‍ബി പാര്‍ട്ടിയില്‍ ചേര്‍ന്ന റൊണാള്‍ഡീഞ്ഞോ പ്രസിഡന്റ് സ്ഥാനാര്‍ഥി ജൈര്‍ ബോല്സൊനാരോയ്ക്കുവേണ്ടി സജീവമായ ഇലക്ഷന് പര്യടനത്തിലും പങ്കെടുത്തു. അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനവുമായി അദ്ദേഹം പിന്നീട് അധികാരത്തിലുമെത്തി.