Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാതുവയ്പുകാരനൊപ്പം കോലി!! എന്തുകൊണ്ട് വിലക്കിയില്ല? കടന്നാക്രമിച്ച് ബംഗ്ലാ ഫാന്‍സ്

ധാക്ക: ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനെ വിലക്കിയതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളെ കടന്നാക്രമിച്ച് ബംഗ്ലാ ആരാധകര്‍. വാതുവയ്പുകാരന്‍ പല തവണ തന്നെ സമീപിച്ച കാര്യം ആന്റി കറപ്ക്ഷന്‍ വിഭാഗത്തെ അറിയിച്ചില്ലെന്നതാണ് ഷാക്വിബിനെതിരായ കുറ്റം. ഇതേ തുടര്‍ന്നാണ് താരത്തെ ഐസിസി രണ്ടു വര്‍ഷത്തക്കു വിലക്കിയത്. ഇന്ത്യന്‍ പര്യടനത്തിനു ബംഗ്ലാദേശ് യാത്ര തിരിക്കുന്നതിനു ദിവസങ്ങള്‍ മുമ്പാണ് ഷാക്വിബിനെതിരേ ഐസിസിയുടെ അപ്രതീക്ഷിത നടപടി വന്നത്.

shakib

ഒത്തുകളിച്ചിട്ടില്ലെന്നു വ്യക്തമായിട്ടും വാതുവയ്പുകാരന്‍ ബന്ധപ്പെട്ടുവെന്നതു കൊണ്ടു മാത്രം ഷാക്വിബിനെ വിലക്കിയതിന്റെ രോഷത്തിലാണ് ബംഗ്ലാദേശ് ആരാധകര്‍. സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ ഇതു പ്രകടിപ്പിക്കുകയും ചെയ്യുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് അവര്‍ കടന്നാക്രമിക്കുന്നത്. നേരത്തേ ഇരുവരും വാതുവയ്പുകാരെ കണ്ടിട്ടുണ്ടെന്നും എന്നിട്ടും അവര്‍ക്കെതിരേ എന്തു കൊണ്ട് ഐസിസി നടപടി സ്വീകരിച്ചില്ലെന്നും ബംഗ്ലാദേശ് ആരാധകര്‍ ചോദിക്കുന്നു. വാതുവയ്പുകാരനൊപ്പം കോലി നില്‍ക്കുന്ന പഴയ ചിത്രവും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ക്രിക്കറ്റ് കിങെന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കോലിയും വാതുവയ്പുകാരനും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്. വാതുവയ്പുകാരന്‍ സമീപിച്ചുവെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാത്തതു കൊണ്ടു മാത്രം ഷാക്വിബിനെ വിലക്കിയിരിക്കുന്നു. എന്നാല്‍ വിരാട് കോലിയുടെ കാര്യത്തില്‍ എന്തു കൊണ്ടില്ല. വാതുവയ്പുകാരനൊപ്പം കോലി നില്‍ക്കുന്നത് വ്യക്തമായി കാണാം. എന്നാല്‍ അദ്ദേഹം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഐസിസിയുടെ തീരുമാനത്തില്‍ നാണക്കേട് തോന്നുന്നതായും ട്വീറ്റില്‍ കുറിച്ചിരിക്കുന്നു.

എന്തൊരു വിഡ്ഢിത്തമാണിത്. ഷാക്വിബ് തെറ്റൊന്നും ചെയ്തിട്ടില്ല. തന്നെ വാതുവയ്പകാരന്‍ സമീപിച്ച വിവരം പുറത്തു വിടാതിരുന്നതു കൊണ്ടു മാത്രം അദ്ദേഹത്തെ രണ്ടു വര്‍ഷത്തേക്കു വിലക്കിയിരിക്കുന്നു. വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഷാക്വിബിന്റെ സ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ എന്തായിരിക്കും ഐസിസിയുടെ നിലപാടെന്നു ട്വിറ്ററില്‍ മറ്റൊരാള്‍ ചോദിക്കുന്നു.

Story first published: Saturday, November 2, 2019, 13:34 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+