ധാക്ക: കൊറോണവൈറസിനെതിരായ പോരാട്ടത്തില്‍ ആദ്യമായി സഹായഹസ്തവുമായി രംഗത്തു വന്ന ക്രിക്കറ്റ് ടീം ബംഗ്ലാദേശായിരുന്നു. 26 ലക്ഷത്തോളം രൂപയായിരുന്നു സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു താരങ്ങള്‍ സംഭാവന നല്‍കിയത്. ഇപ്പോള്‍ ലോക ക്രിക്കറ്റിലെ മറ്റു താരങ്ങള്‍ക്കു മാതൃക കാണിച്ചിരിക്കുകയാണ് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ പേസറുമായ മഷ്‌റഫെ മൊര്‍ത്താസ. 300 ദരിദ്ര കുടുംബങ്ങളുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി മൊര്‍ത്താസ അറിയിച്ചു. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഇപ്പോള്‍ 10 ദിവസത്തെ ലോക്ക്ഡൗണാണ്. മാര്‍ച്ച് 26 മുതലാണ് ബംഗ്ലാദേശിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

തന്റെ ജന്‍മസ്ഥലമായ നറെയ്‌ലിലെയും ലൊഹഗാര, ഉപാസില എന്നീവിടങ്ങിലെയും 300 ദരിദ്ര കുടുംബങ്ങളൊണ് മൊര്‍ത്താസ സഹായിക്കുക. മൊര്‍ത്താസയുടെ അസിസ്റ്റന്‍ായ ജമീല്‍ അഹമ്മദ് സാനിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മറ്റുളളവരെപ്പോലെ തന്നെ മൊര്‍ത്താസയും ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുകയാണ്.
അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കു സഹായമെത്തിക്കും. എന്നാല്‍ നിര്‍ധനരായ 300 പേരെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇവരുടെയെല്ലാം വീടുകളിലേക്കു അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കും. അഞ്ചു കിലോ അരി, എണ്ണ, ധാന്യവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ഉപ്പ്, സോപ്പ് എന്നിവയാണ് ഓരോ കുടുംബത്തിനും നല്‍കുകയെന്നും സാനി അറിയിച്ചു. നേരത്തേ തന്റെ ടീമംഗങ്ങളോടൊപ്പം ചേര്‍ന്ന് ശമ്പളത്തിന്റെ പകുതി മൊര്‍ത്താസയും സര്‍ക്കാരിന് സംഭാവന ചചെയ്തിരുന്നു.
ലോകത്തിലെ മറ്റു രാജ്യങ്ങളെപ്പോലെ ബംഗ്ലാദേശും കെറോണവൈറസ് വിപത്തിനെ നേരിട്ടു കൊണ്ടിരിക്കുയാണ്. ഇവിടെ വൈറസ് ബാധയെ തുടര്‍ന്നു ഇതുവരെ അഞ്ചു പേരാണ് മരിച്ചത്. വൈറസ് വ്യാപനം തടയുകയന്നെ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇവിടെ 10 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ നിര്‍ധനരായ കുടുംബങ്ങള്‍ക്കു അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയെന്നതാണ് ഈ കാലയളവില്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.