Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ രാഷ്ട്രീയത്തിലേക്ക്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

മഷ്‌റഫെ മൊര്‍താസ രാഷ്ട്രീയത്തിലേക്ക്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭരണകക്ഷിയായ അവാമി ലീഗിനുവേണ്ടി താരം മത്സരിക്കുമെന്നകാര്യം പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. താരം മത്സരിക്കാന്‍ സമ്മതം നല്‍കിയതായി വക്താവ് അറിയിച്ചു. അതേസമയം മൊര്‍താസ ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍... അത് ധോണില്ല!! തന്റെ നാട്ടുകാരനെന്ന് ദാദ
35 കാരനായ മൊര്‍താസ ബംഗ്ലാദേശിന്റെ മികച്ച പേസര്‍മാരിലൊരാളാണ്. സമീപകാലത്ത് ബംഗ്ലാദേശ് കൈവരിച്ചിട്ടുള്ള കുതിപ്പില്‍ മൊര്‍താസയ്ക്കും വലിയ പങ്കുണ്ട്. ക്രിക്കറ്റ് കളിക്കുന്നതിനൊപ്പം തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനും ബംഗ്ലാദേശില്‍ വിലക്കില്ല. ഇലക്ഷനില്‍ മത്സരിക്കുകയെന്നത് ഭരണഘടന ഉറപ്പു നല്‍കിയ സ്വാതന്ത്ര്യമാണ്. മൊര്‍താസയ്ക്ക് അതിന് കഴിയുമെന്നും ക്രിക്കറ്റ് തുടരുന്നതിന് തടസമല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു.

Bangladesh cricketer Mashrafe Mortaza to stand in election

ഷെയ്ക്ക് ഹസീന മൂന്നാം തവണയും അധികാരത്തിലേറാനാണ് ശ്രമം നടത്തുന്നത്. ഡിസംബര്‍ ഒടുവില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് എതിരാളികള്‍. 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം മൊര്‍താസ വിരമിക്കുമെന്നാണ് സൂചന. താരം 2009ല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ടി20യില്‍നിന്നും വിരമിച്ചു. മൊര്‍താസയുടെ രാഷ്ട്രീയ പ്രവേശനത്തിന് ആരാധകര്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്.

Story first published: Tuesday, November 13, 2018, 10:27 [IST]
Other articles published on Nov 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+