Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍... അത് ധോണിയല്ല!! തന്റെ നാട്ടുകാരനെന്ന് ദാദ

കൊല്‍ക്കത്ത: ആധുനിക ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിലയിരുത്തപ്പെടുന്നത്. ഇതിനകം പല ലോക റെക്കോര്‍ഡുകളും കുറിച്ചു കഴിഞ്ഞ അദ്ദേഹം വിരമിക്കുന്നതിനു മുമ്പ് ഇനിയും ചില നാഴികക്കല്ലുകള്‍ കൂടി പിന്നിടുമെന്നാണ് പ്രവചനം.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റെടുത്താല്‍ അവയില്‍ തലപ്പത്ത് ധോണി തന്നെയായിരിക്കും. എന്നാല്‍ ധോണി അത്ര മികച്ച വിക്കറ്റ് കീപ്പറൊന്നുമല്ലെന്നാണ് മുന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയുടെ അഭിപ്രായം.

സാഹയാണ് ബെസ്റ്റ്

സാഹയാണ് ബെസ്റ്റ്

കഴിഞ്ഞ അഞ്ചു പത്ത് വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണിയല്ലെന്നും വൃധിമാന്‍ സാഹയാണ് കൂടുതല്‍ മിടുക്കനെന്നും ദാദ ചൂണ്ടിക്കാട്ടി. ബംഗാളില്‍ നിന്നുള്ള താരമായ സാഹ ഇപ്പോള്‍ പരിക്കു മൂലം വിശ്രമത്തിലാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെയാണ് സാഹയ്ക്കു പരിക്കേറ്റത്.
ഈ വര്‍ഷമാദ്യം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ കളിച്ച ശേഷം സാഹ ദേശീയ ടീമിനായി ഇറങ്ങിയിട്ടില്ല. ഇടയ്ക്കിടെയുള്ള പരിക്കാണ് അദ്ദേഹത്തിനു വില്ലനാവുന്നത്.

പരിക്ക് ഭേദമാവുമെന്ന് പ്രതീക്ഷ

പരിക്ക് ഭേദമാവുമെന്ന് പ്രതീക്ഷ

എത്രയും വേഗത്തില്‍ പരിക്ക് ഭേദമായി സാഹ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നു ഗാംഗുലി പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ ടീമിന് പുറത്തായിരിക്കാം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സാഹയേക്കാള്‍ മികച്ചൊരു വിക്കറ്റ് കീപ്പറെ കണ്ടിട്ടില്ല. പരിക്കിനെ നമുക്കൊരിക്കലും ഒഴിവാക്കാനാവില്ല. വിക്കറ്റ് കീപ്പറായാല്‍ ഡൈവ് ചെയ്യേണ്ടി വരികയും തുടര്‍ന്നു പരിക്കേല്‍ക്കുകയും ചെയ്യും. അതില്‍ നിന്നും മോചിതനായി തിരിച്ചുവരാന്‍ സമയവുമെടുക്കും. പരിക്ക് മാറി വേഗത്തില്‍ സാഹ മടങ്ങിയെത്തിയാല്‍ അത്രയും നല്ലതെന്നും ഗാംഗുലി വിശദമാക്കി.

ഡിസംബറില്‍ തിരിച്ചെത്തിയേക്കും

ഡിസംബറില്‍ തിരിച്ചെത്തിയേക്കും

പരിക്കില്‍ നിന്നും മോചിതനായി വരുന്ന സാഹ ഡിസംബറില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്. ജൂലൈയിലാണ് സാഹ തോളിനു ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ ഏറെ വ്യത്യാസമുണ്ടെന്നും ഡിസംബര്‍ പകുതിയോടെ കളിക്കളത്തില്‍ തിരിച്ചെത്താനാവുമെന്നും സാഹ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രഞ്ജി ട്രോഫിയിലൂടെ തിരിച്ചുവരാനാണ് ശ്രമം. നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും പൂര്‍ണ ഫിറ്റ്‌നസിലെത്താന്‍ സാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യം

ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യം

ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ച ശേഷം ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു 34 കാരനായ സാഹ. ഇന്ത്യക്കു വേണ്ടി 32 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹം മൂന്നു സെഞ്ച്വറികളുള്‍പ്പെടെ 1164 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പരിക്ക് സാഹയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ദിനേഷ് കാര്‍ത്തികും പിന്നീട് റിഷഭ് പന്തുമായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. പന്ത് മികച്ച പ്രകടനത്തിലൂടെ ഇപ്പോള്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മൂന്നു ടെസ്റ്റുകളില്‍ നിന്നും ഒരു സെഞ്ച്വറിയുള്‍പ്പെടെ 162 റണ്‍സും താരം നേടി. പിന്നീട് വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നും 184 റണ്‍സും പന്ത് നേടിയിരുന്നു.

Story first published: Tuesday, November 13, 2018, 14:38 [IST]
Other articles published on Nov 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+