വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ബംഗ്ലാദേശ് ടീം ന്യൂസിലന്‍ഡ് വിട്ടു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സ്വദേശത്തേക്ക് തിരിച്ചു. ക്രൈസ്റ്റ് ചര്‍ച്ചില്‍ ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരത്തിനായാണ് ടീം നഗരത്തിലെത്തിയത്. എന്നാല്‍, ഭീകരാക്രമണ പശ്ചാത്തലത്തില്‍ മത്സരം റദ്ദാക്കിയതോടെ ബംഗ്ലാദേശ് ടീം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കുല്‍ദീപും ചഹലും, പിന്നെ ജഡേജ വേണോ? ലോകകപ്പ് കളിക്കുമോ? കോലി പറഞ്ഞത്...കുല്‍ദീപും ചഹലും, പിന്നെ ജഡേജ വേണോ? ലോകകപ്പ് കളിക്കുമോ? കോലി പറഞ്ഞത്...

രണ്ട് മുസ്ലീം പള്ളികളിലായി തീവ്രവാദി നടത്തിയ ആക്രമണത്തില്‍ 49 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇയാളെ പിന്നീട് പോലീസ് പിടികൂടിയിരുന്നു. പള്ളിയില്‍ പ്രവേശിക്കാനായി ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുമ്പോഴായിരുന്നു ആക്രമണം. വെടിയൊച്ചകേട്ട കളിക്കാര്‍ പിന്നീട് സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് കളിക്കാരെ സുരക്ഷിതരായി ഹോട്ടലിലേക്ക് മാറ്റി.

 Bangladesh

ഇപ്പോഴത്തെ ആക്രമണം ഭാവിയില്‍ കരുതലെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസ്സന്‍ പറഞ്ഞു. വിദേശത്ത് ക്രിക്കറ്റ് പര്യടനത്തിനെത്തുമ്പോള്‍ കൂടുതല്‍ സുരക്ഷവേണമെന്ന് ഇനിമുതല്‍ ആവശ്യപ്പെടും. തങ്ങള്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള സുരക്ഷ ഉറപ്പുവരുത്തുമെങ്കില്‍ മാത്രമേ ഇനി വിദേശ പര്യടനം നടത്തുകയുള്ളൂവെന്നും നസ്മുള്‍ വ്യക്തമാക്കി.

തീവ്രവാദി ആക്രമണത്തം തുടര്‍ന്ന് ഭാവിയില്‍ ന്യൂസിലന്‍ഡില്‍ ക്രിക്കറ്റ് കളി ഉണ്ടാകില്ലേ എന്ന സംശയം പാക്കിസ്ഥാന്‍ ഉന്നയിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ 2002ല്‍ ഉണ്ടായ ബോംബാക്രമണത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡ് അവിടെ സന്ദര്‍ശിച്ചിട്ടില്ല. തീവ്രവാദി ആക്രമണത്തിന് പിന്നാലെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്നണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കിയത്. ആക്രമണം ഞെട്ടിക്കുന്നതാണെന്നും ഇത്തരം ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Story first published: Saturday, March 16, 2019, 15:33 [IST]
Other articles published on Mar 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X