Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാക്വിബിന് ആശ്വാസം... 'കഴുത്തിന്' പിടിക്കില്ലെന്ന് ബിസിബി, പക്ഷെ അതിന് മറുപടി നല്‍കണം

ധാക്ക: സെന്‍ട്രല്‍ കരാറിലെ നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്നു പ്രതിക്കൂട്ടിലായ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന് ആശ്വാസം. താരത്തിനെതിരേ നിയമ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമെന്നു സിഇഒ നിസാമുദ്ദീന്‍ ചൗധരി അറിയിച്ചു. ബംഗ്ലാദേശിലെ പ്രധാനപ്പെട്ട ടെലികോം ഗ്രൂപ്പുകളിലൊന്നായ ഗ്രാമീണ്‍ഫോണിന്റെ ബ്രാന്‍ഡ് അംബാസഡറായി ഒപ്പിട്ടതാണ് ഷാക്വിബിനെ കുടുക്കിയത്. ദേശീയ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ റോബിയുടെ മുഖ്യ എതിരാളികളാണ് ഗ്രാമീണ്‍ഫോണ്‍. ഇതാണ് താരത്തിനു തിരിച്ചടിയായിരിക്കുന്നത്.

shakib

മുഖ്യ കരാറിന്‍റെ ലംഘനമാണ് ഷാക്വിബ് നടത്തിയിരിക്കുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് കുപിതനായ ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസന്‍ പാപ്പോന്‍ നേരത്തേ പറഞ്ഞത്. എന്നാല്‍ കടുത്ത നടപടികളിലേക്കു നീണ്ടേണ്ടെന്നാണ് ഇപ്പോള്‍ ബിസിബിയുടെ തീരുമാനമെന്നു സിഇഒ ചൗധരി പറഞ്ഞു. ഇത് ബോര്‍ഡിന്റെ ആഭ്യന്തര കാര്യമാണ്. അതുകൊണ്ടു തന്നെ ഷാക്വിബിനെതിരേ നിയമ നടപടിയെടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ മുഖ്യ കരാറിലെ നിബന്ധനകള്‍ ലംഘിച്ച് എന്തിന് കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്നതിന് ഷാക്വിബ് വിശദീകരണം നല്‍കണമെന്നും ചൗധരി വിശദമാക്കി.

നേരത്തേ കടുത്ത ഭാഷയിസാണ് ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസന്‍ ഷാക്വിബിനെ വിമര്‍ശിച്ചത്. താരത്തിന്റെ പ്രവര്‍ത്തി കാരണം ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവാന്‍ പോവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഷാക്വിബിനു കീഴില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് ബംഗ്ലാദേശ് ടീം. മൂന്നു ടി20കളും രണ്ടു ടെസ്റ്റുകളുമാണ് നവംബറില്‍ ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക.

Story first published: Monday, October 28, 2019, 14:05 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+