'ധോണി ഇംഗ്ലണ്ടിലാണ് ക്രിക്കറ്റ് കളിക്കുന്നത് മഹാഭാരതത്തിലല്ല'; വിവാദവുമായി പാക് മന്ത്രി
ലണ്ടന്‍: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ എല്ലാ കളിക്കാരും കഴിവിന്റെ പരമാവധി പുറത്തെടുക്കേണ്ടിവരും. രോഹിത് ശര്‍മയ്‌ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ഫോമിലാണെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു.
അതിനിടെ ആദ്യ മത്സരത്തില്‍ ധോണി ഉപയോഗിച്ച ഗ്ലൗസ് വിവാദത്തിലായിട്ടുണ്ട്. സെനികരുടെ ത്യാഗത്തിന് ആദരമര്‍പ്പിക്കുന്ന ചിഹ്നം ധോണിയുടെ ഗ്ലൗസിലുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍ ധോണിയെ പ്രശംസിച്ചു രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍, ഇത് നീക്കം ചെയ്യണമെന്ന് ഐസിസി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ പാക്കിസ്ഥാന്‍ മന്ത്രിയും ധോണിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

പാക് മന്ത്രിയുടെ പരിഹാസം
പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി വിഷയത്തില്‍ ധോണിയെ പരിഹസിച്ചു. ധോണി ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കുകയാണെന്നും ഇത് മഹാഭാരതം അല്ലെന്നുമാണ് മന്ത്രിയുടെ പരിഹാസം. ചില ഇന്ത്യ മാധ്യമങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നവരാണെന്നും അവരെ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമെല്ലാം കൂലിപ്പട്ടാളക്കാരായി അയക്കുകയാണ് വേണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഐസിസിക്ക് പാക്കിസ്ഥാന്റെ പരാതി
ആര്‍മിയുടെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതാണ് ചൗധരിയെ ചൊടിപ്പിച്ചത്. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് ക്രിക്കറ്റ് താരങ്ങള്‍ സൈനിക തൊപ്പി ധരിച്ചപ്പോഴും ചൗധരി പ്രതികരിച്ചിരുന്നു. അന്ന് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ഐസിസിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇന്ത്യ മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നതിനാല്‍ നടപടിയുണ്ടായില്ല.

ധോണി ഗ്ലൗസിലെ ചിഹ്നം മാറ്റിയേക്കും
ഐസിസിയുടെ നിര്‍ദ്ദേശം വന്നതോടെ അടുത്ത മത്സരത്തില്‍ ധോണി ഗ്ലൗവില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കില്ല. ഐസിസിയുടെ നിയമമനുസരിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മതങ്ങളുടെയോ, വംശീയതയുമായി ബന്ധപ്പെട്ടതോ ആയിച്ചുള്ള സന്ദേശങ്ങള്‍ വസ്ത്രങ്ങളിലോ മറ്റുപകരണങ്ങളിലോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ അനുവാദം നല്‍കിയാല്‍ മറ്റു രാജ്യങ്ങളും അനുകരിച്ചേക്കുമെന്നാണ് ഐസിസിയുടെ വാദം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications