Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബജ് രംഗ് പൂണിയയും വിനേഷും സൂപ്പര്‍ താരങ്ങളായ 2018; ഇന്ത്യന്‍ ഗുസ്തി ഉയരങ്ങളിലേക്ക്

ദില്ലി: ഗുസ്തിയില്‍ ലോക ചാമ്പ്യന്മാരാകാന്‍ ശേഷിയുള്ള ഒരുപിടി മികച്ച താരങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് തെളിയിക്കുന്ന വര്‍ഷമാണ് കടന്നുപോകുന്നത്. 2018 ഇന്ത്യന്‍ ഗുസ്തിയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമാണ്. ബജ്‌രംഗ് പൂണിയയും വിനേഷ് ഫോഗട്ടും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മാറ്റു തെളിയിച്ച് ഒട്ടേറെ ഗെയിംസുകളില്‍ ഈ വര്‍ഷം മെഡല്‍ നേടുകയുണ്ടായി.
പറ്റുമെങ്കില്‍ സിക്‌സറടിക്കൂ, മുംബൈ ഇന്ത്യന്‍സിന് പെയ്‌നിന്റെ വെല്ലുവിളി; സ്ലഡ്ജിങ് വീണ്ടും
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ വിനേഷും പൂണിയയും 2020ലെ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷകളാണ്. ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ അത്യുഗ്രന്‍ പ്രകടനം നടത്തിയ പൂണിയ ഫൈനലില്‍ തോറ്റെങ്കിലും വെള്ളിമെഡലുമായാണ് മടങ്ങിയത്. കോമണ്‍വെല്‍ത്ത്, തിബ്ലിസ് ഗ്രാന്‍ഡ് പ്രിക്‌സ്, യസര്‍ ഡോഗു ഇന്റര്‍ നാഷണല്‍, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെല്ലാം പൂണിയ സ്വര്‍ണം നേടി.

vinesh

ഇന്ത്യന്‍ പ്രതീക്ഷണര്‍ത്തുന്ന മറ്റൊരു താരമാണ് പൂജ ദണ്ഡ. ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിയും പൂജയെ ലോകോത്തര താരമാക്കുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് പൂജ. അതേസമയം, ഇരട്ട ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറും, ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേത്രി സാക്ഷി മാലിക്കും ഈ വര്‍ഷം നിരാശപ്പെടുത്തി.

സുശീല്‍ കുമാര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. സാക്ഷി മാലിക്കിന് കാര്യമായ പ്രകടനങ്ങളൊന്നും നടത്താനായില്ല. ഗുസ്തി താരങ്ങളെ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഈ വര്‍ഷം മുതല്‍ ഗ്രേഡിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിനായുള്ള യോഗ്യത നേടുകയായിരിക്കും ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ 2019ലെ പ്രഥമ പരിഗണന.

Story first published: Friday, December 28, 2018, 11:04 [IST]
Other articles published on Dec 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+