Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പറ്റുമെങ്കില്‍ സിക്‌സറടിക്കൂ, മുംബൈ ഇന്ത്യന്‍സിന് പെയ്‌നിന്റെ വെല്ലുവിളി; സ്ലഡ്ജിങ് വീണ്ടും

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും സ്ലഡ്ജിങ്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നാണ് ഇത്തവണയും ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രകോപിപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടായത്. വിക്കറ്റിന് പിന്നില്‍ സഹകളിക്കാരോടെന്ന രീതിയില്‍ ഇന്ത്യന്‍ താരങ്ങളെ തുടര്‍ച്ചയായി പെയ്ന്‍ സ്ലെഡ്ജ് ചെയ്യുന്നത് സ്റ്റമ്പ് മൈക്കില്‍ കേള്‍ക്കാമായിരുന്നു.

ഇന്ത്യന്‍ താരം രോഹിത് ശര്‍മയെ ഐപിഎല്ലിന്റെ പേരിലാണ് പെയ്ന്‍ സ്ലഡ്ജ് ചെയ്തത്. രോഹിത് ശര്‍മ ഇപ്പോള്‍ സിക്‌സറടിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് വെല്ലുവിളി ഏറ്റെടുക്കണമെന്നും പെയ്ന്‍ പറയുന്നുണ്ട്. റോയല്‍സും തമ്മിലാണ് മത്സരം. രോഹിത്തിന് ഇപ്പോള്‍ സിക്‌സറടിക്കാന്‍ കഴിയുമോ, താന്‍ വെല്ലുവിളിക്കുകയാണെന്നും പെയ്ന്‍ പറഞ്ഞു. എന്നാല്‍, രോഹിത്തിനെ പ്രകോപിതനാക്കാന്‍ പെയ്‌നിന് കഴിഞ്ഞില്ല.

timpaine

താന്‍ എല്ലാ ഐപിഎല്‍ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ടെന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ആരോണ്‍ ഫിഞ്ചിനോട് പെയ്ന്‍ പറയുകയും ചെയ്തു. എന്നാല്‍, ബാംഗ്ലൂര്‍ ടീമിലൊഴികെ മറ്റെല്ലാ ടീമിലും കളിച്ചിട്ടുണ്ടാകാമെന്നായിരുന്നു ഫിഞ്ചിന്റെ മറുപടി. പെര്‍ത്ത് ടെസ്റ്റിനിടെയും പെയ്ന്‍ ഇന്ത്യന്‍ താരങ്ങളെ സ്ലഡ്ജ് ചെയ്തിട്ടുണ്ടായിരുന്നു. വിരാട് കോലി നിങ്ങളുടെ ക്യാപ്റ്റനാണെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെടില്ലെന്ന് അറിയാമെന്നാണ് മുരളി വിജയിയോട് പെയ്ന്‍ പറഞ്ഞത്.

ക്യാപ്റ്റന്‍ വിരാട് കോലിയുമായി കളിക്കളത്തില്‍ ഉരസാനും പെയ്ന്‍ മടിച്ചില്ല. ഇരു ടീമുകളും പലപ്പോഴും പരസ്പരം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് പരമ്പര ഇതിനകംതന്നെ വിവാദത്തിലാക്കിയിട്ടുണ്ട്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ തന്നെയാണ് ആദ്യ ടെസ്റ്റ് മുതല്‍ ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്തു തുടങ്ങിയത്. പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ എതിര്‍താരങ്ങളെ പരമാവധി പ്രകോപിപ്പിച്ച് പരമ്പര കൈക്കലാക്കാനാണ് ഓസീസിന്റെ ശ്രമം.

Story first published: Thursday, December 27, 2018, 15:51 [IST]
Other articles published on Dec 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+