
കോലിയെ പരിചയപ്പെടുത്തി
പ്രധാമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് കോലിയെ പരിചയപ്പെടുത്തുന്നതിനിടെയാണ് വനിതാ മന്ത്രി തന്റെ കോലി ആരാധനയെക്കുറിച്ച് തുറന്നു പറഞ്ഞത്.
വളരെയധികം ആഹ്ലാദത്തോടെയാണ് താന്‍ ഒരാളെ പരിചയപ്പെടുത്തുന്നത്. ക്രിക്കറ്റില്‍ തനിക്ക് ഏറ്റവുമധികം ആരാധന തോന്നിയ താരമാണിത്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലി കളിക്കളത്തിലെത്തില്‍ കാഴ്ചവയ്ക്കുന്ന പാഷന്‍ കാണുന്നത് തന്നെ ആവേശകരമാണ്. എങ്കിലും ഈയാഴ്ച നിങ്ങള്‍ തോല്‍ക്കണമെന്നാണ് താന്‍ ആശിക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് വനിതാ മന്ത്രി കോലിയെ പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തിയത്.

കോലിയുടെ പ്രതികരണം
വനിതാ മന്ത്രി തന്നെ പരിചയപ്പെടുത്തിയതിനെക്കുറിച്ച് കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വളരെ രസകരമായ പരിചയപ്പെടുത്തലാണിത്. ഇതു ശരിക്കും തങ്ങള്‍ക്കു വലിയ വെല്ലുവിൡതന്നെയാണ്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ കളിക്കുന്നത് മാത്രമല്ല ബാറ്റ് ചെയ്യാന്‍ സ്‌റ്റേഡിയത്തിലെത്തിയാല്‍ അവിടെയുള്ളവര്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ ഔട്ടാവണമെന്നാണ്. അതാണ് കായിക സംസ്‌കാരത്തിന്റെ മഹത്വം.
അതുകൊണ്ടു തന്നെ ടീമംഗങ്ങളോടു പറയാനുള്ളത് കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലേതു പോലെ ഏറ്റവും മികച്ച പ്രകടനം അടുത്ത കളിയിലും നടത്താന്‍ കഴിയട്ടെയെന്നും സാധിച്ചാല്‍ അതു ജീവിതകാലം മുഴുവന്‍ നിങ്ങളുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുമെന്നും കോലി വിശദമാക്കി.
വീഡിയോ കാണാം
ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയതിന്റെ വീഡിയോ കാണാം

പന്തും ചടങ്ങില്‍ താരമായി
കോലി മാത്രമല്ല ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറായ റിഷഭ് പന്തും ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പന്തിനെ ഹസ്തദാനം ചെയ്യുമ്പോള്‍ നിങ്ങള്‍ അല്ലേ സ്ലെഡ്ജ് ചെയ്യുന്നയാള്‍ എന്നായിരുന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നിറഞ്ഞ ചിരിയോടെ ചോദിച്ചത്. നിങ്ങള്‍ക്കു സ്വാഗതം. ഇതുപോലെ കളിയില്‍ വിട്ടുകൊടുക്കാതെ പൊരുതിക്കൊണ്ടിരിക്കുന്നവരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകളെ പന്ത് നിറഞ്ഞ ചിരിയോടെയാണ് മറുപടി നല്‍കിയത്.
പ്രധാനമന്ത്രിക്കൊപ്പം പന്ത്, വീഡിയോ
പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി
ഔദ്യോഗിക വസതിയില്‍ വച്ചു കൂടിക്കാഴ്ച നടത്തുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വീഡിയോ കാണാം


Click it and Unblock the Notifications











