Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ പേസര്‍ക്ക് കൊറോണ? രോഗലക്ഷണങ്ങള്‍... പ്രത്യേക നിരീക്ഷണത്തില്‍

മെല്‍ബണ്‍: കൊറോണ വൈറസ് ബാധ കായിക ലോകത്തെയും ഭീതിയിലാഴ്ത്തുന്നു. ഓരോ ദിവസവും പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ പ്രമുഖ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണിനെ കൊറോണ ലക്ഷണങ്ങളോടെ ക്വാറന്റീനില്‍ (രോഗ ലക്ഷണം കാണിക്കുന്നവരെ നിരീക്ഷണത്തില്‍ വയ്ക്കല്‍) ആക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നു താരത്തെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കുകയും ചെയ്തു. ഇവയുടെ ഫലം ഇനിയും പുറത്തു വന്നിട്ടില്ല.ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരം ഇതോടെ റിച്ചാര്‍ഡ്‌സണിനു നഷ്ടമാവും. അദ്ദേഹത്തിനു പകരം സീന്‍ അബോട്ടിനെ ഓസ്‌ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

richardson

വ്യാഴാഴ്ച രാത്രിയോടെ കടുത്ത തൊണ്ട വേദനയും പനിയുടെ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയതോടെയാണ് റിച്ചാര്‍ഡ്‌സണ്‍ ഇക്കാര്യം മെഡിക്കല്‍ സംഘം അറിയിച്ചത്. തുടര്‍ന്നു താരത്തെ കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം ക്വാന്റീനില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നു ക്രിക്കറ്റ് ഓസ്ട്രലിയ അറിയിച്ചു. ഈയാഴ്ചയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം താരം ഓസീസ് ടീമിനൊപ്പം നാട്ടില്‍ തിരിച്ചെത്തിയത്.

റിച്ചാര്‍ഡ്‌സണിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും പരിശോധനാഫലം നെഗറ്റീവാണെന്നു തെളിഞ്ഞാല്‍ അദ്ദേഹം ഉടന്‍ ടീമിനൊപ്പം കളികളത്തില്‍ തിരിച്ചെത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. റിച്ചാര്‍ഡ്‌സണിന്റെ തൊണ്ടയ്ക്ക് അണുബാധയേറ്റതാനാവാണ് സാധ്യതയെന്നും എങ്കിലും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പെരുമാറ്റച്ചട്ട അനുസരിച്ച് പരിശോധനയ്ക്കു വിധേയനാക്കി ടീമംഗങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വക്താവ് അറിയിച്ചു.

പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ഫലം നെഗറ്റീവെന്നു തെളിഞ്ഞാല്‍ കുറച്ചു ദിവസത്തിനുള്ളില്‍ റിച്ചാര്‍ഡ്‌സണ്‍ ഓസീസ് ടീമിനൊപ്പം മടങ്ങിയെത്തും. ഈ വിഷയത്തില്‍ ഇനി കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. ഇതിനു ശേഷം ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കു വേണ്ടി മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ഓസ്‌ട്രേലിയന്‍ ടീം യാത്ര തിരിക്കും. മാര്‍ച്ച് 24ന് ഡ്യുനെഡിനിലാണ് പരമ്പരയിലെ ആദ്യത്തെ മല്‍സരം. ടി20 പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കുമെന്നാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അറിയിച്ചിരിക്കുന്നത്. അതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നിശ്ചിത ഓവര്‍ പരമ്പര കൊറോണ ഭീഷണിയെ തുടര്‍ന്നു റദ്ദാക്കിയിരുന്നു.

Story first published: Monday, March 16, 2020, 15:47 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+