For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെല്‍സിയിലേക്ക് മടക്കമില്ല;അല്‍വാരോ മൊറാറ്റ അത്‌ലറ്റികോ മാഡ്രിഡില്‍

മാഡ്രിഡ്: ചെല്‍സിയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാറ്റയെ സ്വന്തമാക്കി അത്‌ലറ്റികോ മാഡ്രിഡ്.അവസാന സീസണില്‍ വായ്പയില്‍ ചെല്‍സിയില്‍ അത്‌ലറ്റികോയിലെത്തിയ താരവുമായി സ്ഥിരം കരാറിലെത്താന്‍ ക്ലബ്ബ് മാനേജ്‌മെന്റ് തീരുമാനിക്കുകയാണ്. സൂപ്പര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രിസ്മാന്‍ ക്ലബ്ബ് വിട്ടതോടെ മികച്ചൊരു പകരക്കാരനെ തേടുകയായിരുന്നു സ്പാനിഷ് ക്ലബ്ബ്. 28കാരനായ താരം അവസാന സീസണില്‍ കൂടുതലും പകരക്കാരനായാണ് അത്‌ലറ്റികോ മാഡ്രിഡിനുവേണ്ടി കളിച്ചത്. 15 മത്സരത്തില്‍ നിന്ന് ആറ് ഗോളാണ് അത്‌ലറ്റികോ മാഡ്രിഡിനൊപ്പം താരം നേടിയത്.

മൊറാറ്റ ക്ലബ്ബ് വിടുന്നത് ചെല്‍സിക്ക് തിരിച്ചടിയാണ്.കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിടുന്ന ചെല്‍സിക്ക് നിലവിലെ മികച്ച താരങ്ങളെ നഷ്ടമാകുന്നത് പ്രകടനത്തെ ബാധിക്കും.ഫ്രാങ്ക് ലംപാര്‍ഡിന്റെ പരിശീലനത്തിന് കീഴിലാണ് ചെല്‍സി ഇത്തവണ ഇറങ്ങുന്നത്.2017ല്‍ റയല്‍ മാഡ്രിഡില്‍ നിന്നാണ് മൊറാറ്റ ചെല്‍സിയിലെത്തിയത്. ക്ലബ്ബിനുവേണ്ടി 72 മത്സരത്തില്‍ നിന്ന് 24 ഗോളാണ് മൊറാറ്റ നേടിയത്. മൊറാറ്റയുടെ കൂടുമാറ്റം സ്ഥിരീകരിച്ച് അത്‌ലറ്റികോ മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റിട്ടിട്ടുണ്ട്. മൊറാറ്റയുടെ ചെല്‍സി ജഴ്‌സിയിലുള്ള ചിത്രത്തോടൊപ്പം നന്ദിയും ആശംസയും അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.

alvaromorata

മൊറാറ്റയുടെ കരാര്‍ കാലാവധിയോ കരാര്‍ തുകയോ വ്യക്തമല്ല.അത്‌ലറ്റികോ മാഡ്രിഡ് മൊറാറ്റയെ സ്ഥിരപ്പെടുത്തിയതറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ടീമിന്റെ മുന്നേറ്റനിരയില്‍ നിര്‍ണ്ണായകസ്ഥാനമാവും മൊറാറ്റക്കുണ്ടാവുക.മൊറാറ്റയുടെ യൂത്ത് കരിയര്‍ ആരംഭിച്ചത് അത്‌ലറ്റികോ മാഡ്രിഡിലൂടെയാണ്.ഇതേ ക്ലബ്ബിന്റെ ഭാഗമായി തുടരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മൊറാറ്റ പ്രതികരിച്ചു.

Story first published: Sunday, July 7, 2019, 9:24 [IST]
Other articles published on Jul 7, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+