Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; സൗരഭ് ചൗധരിക്ക് വെള്ളി

ദോഹ: ദോഹയില്‍ നടന്നുവരുന്ന പതിനാലാമത് ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൗരഭ് ചൗധരി വെള്ളിമെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സൗരഭിന്റെ നേട്ടം. ഫൈനലില്‍ ചൗധരി 244.5 സ്‌കോര്‍ നേടിയപ്പോള്‍ 246.5 എന്ന നിലയില്‍ ലോക റെക്കോര്‍ഡോടെ നോര്‍ത്ത് കൊറിയയുടെ കിം സോങ് ഗുക്കിനാണ് സ്വര്‍ണം. 221.8 സ്‌കോറില്‍ ഇറാന്‍ താരം ഫൊറോഗി ജാവേദ് വെങ്കലവും സ്വന്തമാക്കി.

ഇന്ത്യയുടെ അഭിഷേക് വര്‍മ ഇതേ ഇനത്തില്‍ മത്സരിച്ചിരുന്നെങ്കിലും 181.5 സ്‌കോര്‍ നേടി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഭിഷേക് വര്‍മയും സൗരഭ് ചൗധരിയും നേരത്തെ തന്നെ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ത്യ ഇതുവരെയായി 15 ഒളിമ്പിക്‌സ് ക്വാട്ട സ്വന്തമാക്കിക്കഴിഞ്ഞു. ഇതാദ്യമായാണ് ഇത്രയും ഷൂട്ടര്‍മാര്‍ ഒരുമിച്ച് ഒളിമ്പിക്‌സിന് യോഗ്യ നേടുന്നത്.

saurabhchaudhary

ദോഹയിലെ പ്രകടനത്തോടെ ഇന്ത്യന്‍ കൗമാരതാരം ഐശ്വര്യ പ്രതാപ് സിങ് തൊമാറും ടോക്യോ ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 50 മീറ്റര്‍ 3 പൊസിഷന്‍ വിഭാഗത്തില്‍ വെങ്കലം നേടിയാണ് ഇന്ത്യന്‍ താരം ടോക്യോ ഒളിമ്പിക്‌സ് ടിക്കറ്റ് ഉറപ്പാക്കിയത്. യോഗ്യതയ്ക്കായുള്ള 1168 സ്‌കോര്‍ ഐശ്വര്യ ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തമാക്കി.

Story first published: Monday, November 11, 2019, 18:32 [IST]
Other articles published on Nov 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+