Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അബ്ദള്‍കരിം ഹസ്സന് അഞ്ചുമാസത്തെ വിലക്ക്

ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ താരവും ഏഷ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറുമായ അബ്ദള്‍കരിം ഹസ്സന് അഞ്ചുമാസത്തെ വിലക്ക്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരത്തിനിടെ റഫറിയുമായി തട്ടിക്കയറിയതിനാണ് ഫിഫ വിലക്കിയത്. ഇതോടെ ക്ലബ്ബ് മത്സരങ്ങളില്‍ അടുത്ത മാര്‍ച്ച് 20 വരെ താരത്തിന് കളിക്കാന്‍ കഴിയില്ല. അതേസമയം, ഡിസംബറില്‍ നടക്കാനിരിക്കുന്ന ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിലും ആഭ്യന്തര മത്സരത്തിനും താരത്തിന് കളിക്കാം.

ഖത്തര്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ സാദിന്റെ കളിക്കാരനാണ് ഹസ്സന്‍. ഒക്ടബോര്‍ 1ന് നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ റഫറിക്കെതിരെ ആക്രോശിച്ചത് താരത്തിന് വിനയായി. സൗദി ക്ലബ്ബായ അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ അല്‍ സാദ് 4-1ന് പിറകിലായിരുന്നു. ഈ മത്സരത്തില്‍ ഹസ്സനെതിരെ റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്.

abdelkarimhassan

വിലക്ക് വന്നതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഹസ്സന് മത്സരിക്കാനാകികില്ല. കൂടാതെ 2020ല്‍ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും താരത്തിന് നഷ്ടമാകും. ഖത്തര്‍ 2019ല്‍ ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് ഹസ്സനാണ്. 2019ല്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും ഖത്തറിനായി മികവുറ്റ പ്രകടനം പുറത്തെടുത്തു. ഏഷ്യാ കപ്പിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് എഎഫ്‌സി ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത്.

Story first published: Wednesday, October 23, 2019, 11:36 [IST]
Other articles published on Oct 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+