ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതിയ വിനേഷ് ഫോഗട്ടിന് വിമാനത്താവളത്തില്‍ പ്രണയസാഫല്യം
ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുവരുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പ്രണയസാഫല്യം. സുവര്‍ണനേട്ടത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ വിനേഷിന് വിമാനത്താവളത്തില്‍വെച്ചുതന്നെ പ്രണയസാഫല്യമായി. ദീര്‍ഘകാലമായി പ്രണയത്തിലുള്ള കാമുകന്‍ സോംവീര്‍ രതിയുമായി മോതിരമാറ്റമാണ് എയര്‍പോര്‍ട്ടില്‍ വെച്ചുനടന്നത്.

വനികളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലെ ജേതാവാണ് വിനേഷ്. സോംവീര്‍ ഗ്രീക്കോ റോമന്‍ ഗുസ്തി താരവും. ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ഗുസ്തിതാരമെന്ന ബഹുമതിയുമായാണ് വിനേഷ് മടങ്ങുന്നത്. മടക്കയാത്രയിലെ ആഘോഷം പ്രണയസാഫല്യമാകുകയും ചെയ്തു. വിമാനത്താവളത്തില്‍ എത്തിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കേക്ക്മുറിയും നടന്നിരുന്നു.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമായി വിനേഷ് പ്രണയത്തിലാണെന്നതരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് വെറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നെന്ന് ഇതോടെ വ്യക്തമായി. ഗോദയില്‍ തളിര്‍ത്ത പ്രണയമാണ് ഇപ്പോള്‍ മോതിരംമാറ്റത്തിലെത്തിനില്‍ക്കുന്നത്. സോംവീറുമായി എട്ടുവര്‍ഷത്തോളമായി സൗഹൃദത്തിലാണ്. രാജ്യമുഴുവനും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും വിനേഷ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications