ദില്ലി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി ഷോട്ട് പുട്ടില്‍ സ്വര്‍ണം നേടിയ തേജീന്ദര്‍പാല്‍ സിങ്ങിന്റെ പിതാവ് അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്ന തേജീന്ദറിന്റെ പിതാവ് കരം സിങ് ആണ് മകന് സ്വര്‍ണം നേടിയ തിരിച്ചെത്തുന്നതിന് മുന്‍പ് വിടവാങ്ങിയത്. സ്വര്‍ണമെഡല്‍ വാങ്ങിയതിന് പിന്നാലെ തേജീന്ദര്‍ അത് പിതാവിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നാട്ടിലെത്തി മെഡല്‍ പിതാവിനെ കാണിക്കാനുള്ള ഭാഗ്യം ഇന്ത്യന്‍ താരത്തിനുണ്ടായില്ല.
തിങ്കളാഴ്ച രാത്രി തേജീന്ദര്‍ ദില്ലിയിലെത്തിയിരുന്നു. ഇവിടെനിന്നും വീട്ടിലേക്ക് തിരിക്കവെയാണ് പിതാവ് മരിച്ചതായുള്ള വിവരം അറിയുന്നത്. പിതാവ് ഗുരുതരാവസ്ഥയിലായ വിവരം താരത്തെ അറിയിച്ചിരുന്നില്ല. എത്രയും പെട്ടെന്ന് പിതാവിനെ സന്ദര്‍ശിച്ച് രാജ്യത്തിനായി നേടിയ മെഡല്‍ കാണിക്കാനുള്ള തിടുക്കത്തിലായിരുന്നു തേജീന്ദര്‍. എന്നാല്‍, അതിനുമുന്പേ പിതാവ് വിട്ടുപിരിഞ്ഞിരുന്നു.
തിങ്കളാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയ താരത്തിന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള സ്വീകരണം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പിതാവ് അന്തരിച്ചവിവരം ഞെട്ടലോടെയാണ് എഫ്എഫ്ഐ ട്വിറ്ററിലൂടെ അറിയിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ 20.75 മീറ്റര്ദൂരമെറിഞ്ഞ് ഗെയിംസ് റെക്കോര്‍ഡോടെയാണ് തേജീന്ദര്‍ സ്വര്‍ണമണിഞ്ഞത്. 23കാരനായ പഞ്ചാബി താരം ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
ഒരിക്കലും പ്രതീക്ഷിച്ചില്ല, റൊണാള്‍ഡോയുടെ തീരുമാനം ഞെട്ടിച്ചു!! മനസ്സ്തുറന്ന് മെസ്സി