'കേരളത്തില്‍നിന്നും സമ്മാനത്തുക കിട്ടുമോ?'; ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് മുഹമ്മദ് അനസിന്റെ മറുപടി
കൊച്ചി: ജക്കാര്‍ത്തയില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അതത് സംസ്ഥാന സര്‍ക്കാരുകള്‍ വലിയതോതിലുള്ള സമ്മാനത്തുകകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വെള്ളിമെഡലുകള്‍ നേടിയ ദ്യുതി ചന്ദിന് ഒഡിഷ സര്‍ക്കാര്‍ 3 കോടി രൂപയാണ് നല്‍കുന്നത്. സ്വര്‍ണ ജേതാക്കള്‍ക്ക് ഹരിയാണ 3 കോടി രൂപ വീതവും വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് 1.50 കോടി രൂപയും, വെങ്കല മെഡലിന് 75 ലക്ഷം രൂപയും നല്‍കുന്നു.

ഏഷ്യന്‍ ഗെയിംസില്‍ മലയാളികളും ഇന്ത്യയുടെ അഭിമാനമായി മാറിയിട്ടുണ്ട്. സ്വര്‍ണവും വെള്ളിയും വെങ്കലവുമൊക്കെയായാണ് അവരുടെ വരവ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കാരണം, പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ കായിക താരങ്ങള്‍ക്ക് സമ്മാനത്തുക നല്‍കിയാല്‍ അത് വലിയ വിവാദത്തിനിടയാക്കും.
എന്തായാലും, കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിഞ്ഞു പെരുമാറാന്‍ മലയാളി താരങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ 3 വെള്ളിമെഡലുകള്‍ നേടിയ മുഹമ്മദ് അനസിന്റെ വാക്കുകളില്‍ അത് വ്യക്തവുമാണ്. കേരള സര്‍ക്കാരില്‍നിന്നും പാരിതോഷികം പ്രതീക്ഷിക്കാന്‍ പറ്റിയ സമയമല്ല ഇതെന്ന് അനസ് പറഞ്ഞു. പ്രളയം തകര്‍ത്ത കേരളം അതില്‍നിന്നും കയകയറാന്‍ സമയമെടുക്കും. ഇപ്പോള്‍ പ്രളയക്കെടുതി പരിഹരിക്കുന്നതിലാണ് ശ്രമമെന്നും അനസ് വ്യക്തമാക്കി.
അനസിനെ കൂടാതെ രണ്ട് സ്വര്‍ണം നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍, വെള്ളി നേടിയ കുഞ്ഞു മുഹമ്മദ്, വെങ്കലം നേടിയ പിയു ചിത്ര, സ്വര്‍ണം നേടിയ വികെ വിസ്മയ, വെള്ളി നേടിയ നീന വരകില്‍ എന്നിവര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മറ്റു സംസ്ഥാനങ്ങളെ പോലെ വലിയ തോതിലുള്ള സമ്മാനത്തുക നല്‍കുന്ന പതിവ് കേരളത്തിനില്ലെങ്കിലും പ്രതിസന്ധികളോട് പടവെട്ടി അഭിമാനമായ കായിക താരങ്ങളെ മറ്റൊരവസരത്തില്‍ ആദരിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications