Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചെത്തിയശേഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ്

ദില്ലി: ജെക്കാര്‍ത്തയില്‍ സമാപിച്ച പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി സ്വദേശത്ത് തിരിച്ചെത്തിയശേഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മെഡല്‍ ജേതാവ്. വനിതകളുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 68 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ദിവ്യ കക്രന്‍ ആണ് ദില്ലി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും പരാമര്‍ശം നടത്തിയത്.

സര്‍ക്കാര്‍ വേണ്ട രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കില്‍ തനിക്ക് സ്വര്‍ണ മെഡലുമായി മടങ്ങാനാകുമായിരുന്നെന്ന് ദിവ്യ പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയപ്പോള്‍ സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് തന്റെ ഫോണ്‍ കോളിനുപോലും മറുപടിയുണ്ടായില്ലെന്ന് ദിവ്യ ആരോപിച്ചു. വേണ്ടവിധം സൗകര്യമൊരുക്കാത്തത് ഏഷ്യന്‍ ഗെയിംസില്‍ തിരിച്ചടിയായെന്നാണ് താരം പറയുന്നത്.

kakran

അതേസമയം, മെഡല്‍ ജേതാക്കള്‍ക്ക് നേരത്തെ നല്‍കിയിരുന്ന സമ്മാനത്തുകയില്‍ വര്‍ധന വരുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് നല്‍കിവന്നിരുന്ന 20 ലക്ഷം രൂപ 1 കോടി രൂപയാക്കി ഉയര്‍ത്തി. വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് 14 ലക്ഷത്തില്‍ നിന്നും 75 ലക്ഷമാക്കി. വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷത്തില്‍ നിന്നും 50 ലക്ഷം രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ മെഡല്‍ വിജയികള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ദിവ്യയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. സമ്മാനത്തുക ഉയര്‍ത്തിയത് കായിക താരങ്ങള്‍ക്ക് വലിയ പ്രോത്സാഹനവും സഹായവുമാകുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Story first published: Wednesday, September 5, 2018, 17:38 [IST]
Other articles published on Sep 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+