Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ഗുസ്തിയില്‍ ബജ്‌രംഗ് പൂണിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ ആണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ ജപ്പാന്റെ ജെയ്ച്ചി തക്കാതാനിയെ പൂണിയ തോല്‍പ്പിച്ചു.

Indias Bajrang Punia

സെമിയില്‍ മംഗോളിയന്‍ താരത്തെയാണ് പൂണിയ തോല്‍പ്പിച്ചത്. സ്‌കോര്‍ 10-0. തന്റെ മൂന്നു മത്സരങ്ങളിലും ആധികാരിക ജയത്തോടെ ഫൈനലിലെത്തിയ താരം സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ പൂണിയ കഴിഞ്ഞ ഏഷ്യാഡില്‍ വെള്ളി നേടിയിരുന്നു.

അതേസമയം, ഇന്ത്യയുടെ മറ്റു ഗുസ്തി താരങ്ങള്‍ നിരാശപ്പെടുത്തി. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍തന്നെ തോറ്റു പുറത്തായിരുന്നു. കൂടാതെ, മൗസം ഖേത്രി, സന്ദീപ് തൊമാര്‍ എന്നിവര്‍ ക്വാര്‍ട്ടറിലും പുറത്തായി. രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ സുശീല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. എന്നാല്‍, പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ആദ്യ റൗണ്ടില്‍ തന്നെ സുശീല്‍ തോറ്റു. ബഹ്‌റൈന്റെ ബാതിറോവ് ആദമിനെതിരെ 3-5 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്.

Story first published: Sunday, August 19, 2018, 21:04 [IST]
Other articles published on Aug 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+