മങ്കാദിങ്ങിന് രൂക്ഷ വിമര്‍ശനം; കാലം മാറിപ്പോയെന്ന് അശ്വിന്‍, ആദ്യമായി പ്രതികരിച്ച് പുതിയ ന്യായീകരണം
ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍ക്കെതിരെ മങ്കാദിങ് നടത്തിയ ആര്‍ അശ്വിന് ക്രിക്കറ്റ് രംഗത്തുനിന്നും രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. ഇപ്പോഴിതാ ഇതാദ്യമായി അശ്വിന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നു. മങ്കാദിങ് നടത്തിയതിനെക്കുറിച്ച് അശ്വിന്റെ പുതിയ ന്യായീകരണവും രസിപ്പിക്കുന്നതാണ്.
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയപ്പോഴാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വിന്‍ വിവാദത്തിലകപ്പെട്ടത്. തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ജോസ് ബട്‌ലര്‍ രാജസ്ഥാനെ ജയിപ്പിക്കുമെന്ന ഘട്ടത്തില്‍ അശ്വിന്‍ മങ്കാദിങ് നടത്തുകയായിരുന്നു. അശ്വിന്‍ പന്തെറിയാനെത്തിയപ്പോള്‍ ബട്‌ലര്‍ ക്രീസ് വിട്ടെന്ന് കണ്ടതോടെ റണ്ണൗട്ടാക്കി. അശ്വിന്‍ അപ്പീലില്‍ ഉറച്ചുനിന്നതോടെ മൂന്നാം അമ്പയറുടെ തീരുമാനത്തിലൂടെയാണ് ബട്‌ലര്‍ പുറത്താകുന്നത്.

അശ്വിന് രൂക്ഷ വിമര്‍ശനം
സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. അശ്വിനെതിരെ ഇംഗ്ലണ്ട് താരങ്ങളും ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ താരങ്ങളും അശ്വിന്റെ പ്രവര്‍ത്തി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരയ്ക്കുന്നതല്ലെന്ന് വിമര്‍ശിച്ചു. വിമര്‍ശനങ്ങള്‍ക്ക് മൗനം പാലിച്ചിരുന്ന അശ്വിന്‍ ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഇംഗ്ലീഷ് താരങ്ങള്‍ പിന്തുണയ്ക്കും
ഇംഗ്ലീഷ് താരങ്ങള്‍ സഹതാരത്തെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണെന്ന് അശ്വിന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തുനിന്നും ബട്‌ലര്‍ക്ക് പിന്തുണ കിട്ടിയതും നല്ലകാര്യം തന്നെ. പക്ഷെ, തന്നെയിത് ഒരു തരത്തിലും ബാധിച്ചിട്ടില്ല. ചെയ്തത് ശരിയാണെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഓരോ വ്യക്തികള്‍ക്കനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെന്ന് അശ്വിന്‍ വ്യക്തമാക്കി.

കാലം മാറിപ്പോയെന്ന് അശ്വിന്‍
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ പുറത്താക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കുന്നതൊക്കെ നല്ലതുതന്നെ. അന്ന് 50 ഓവര്‍ ക്രിക്കറ്റിന്റെ കാലമായിരുന്നു. ഇന്ന് ടി20 ക്രിക്കറ്റിന്റെ കാലമാണ്. മുന്നറിയിപ്പ് നല്‍കാനും പിന്നീട് പുറത്താക്കാനുമൊന്നും ഇവിടെ സമയമില്ലെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. ബട്‌ലര്‍ ക്രീസ് വിടാന്‍ കാത്തുനിന്നെന്ന ആരോപണവും അശ്വിന്‍ തള്ളിക്കളഞ്ഞു. ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കാന്‍ കാത്തുനിന്നിരുന്നെങ്കില്‍ തനിക്ക് റണ്ണൗട്ടിനുള്ള സമയം ലഭിക്കില്ലെന്നാണ് അശ്വിന്റെ വിശദീകരണം.

ബട്‌ലറുടെ പ്രതികരണം
അമ്പയറുടെ തെറ്റായ തീരുമാനമാണ് തന്നെ പുറത്താക്കിയതെന്നാണ് കഴിഞ്ഞദിവസം ബട്‌ലര്‍ പ്രതികരിച്ചത്. അത് യഥാര്‍ഥത്തില്‍ ഔട്ടായിരുന്നില്ല. അശ്വിന്‍ പന്ത് റിലീസ് ചെയ്യും മുമ്പ് താന്‍ ക്രീസില്‍ ഉണ്ടായിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടുന്നു. വീഡിയോ റീപ്ലേ പരിശോധിക്കാവുന്നതാണ്. അശ്വിന്‍ ബൗള്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് തന്നെ ക്രീസില്‍ കാണാമെന്നും ബട്ലര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications