Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റ്‌സ്മാന്റെ അടികൊള്ളാന്‍ വയ്യ; ബൗളര്‍മാര്‍ക്ക് ഫേസ് മാസ്‌ക് വേണമെന്ന് ആര്‍ അശ്വിനും ഉനദ്കട്ടും

ബൗളര്‍മാര്‍ക്ക് ഫേസ് മാസ്‌ക് | Oneindia Malayalam

ദില്ലി: ബൗളര്‍മാര്‍ക്ക ഫേസ് മാസ്‌ക് വെക്കോണ്ട കാലം അതിക്രമിച്ചെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ജയ്‌ദേവ് ഉനദ്കട്ടും. അശോക് ദിന്‍ഡയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റതിന് പിന്നാലെയാണ് ബൗളര്‍മാരുടെ ആവശ്യം. ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡനില്‍ പരിശീലന മത്സരം കളിക്കവേയാണ് അശോക് ദിന്‍ഡയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റത്.

ദിന്‍ഡ പന്തെറിഞ്ഞയുടന്‍ ഫോളോത്രൂവില്‍ വിവേക് സിങ്ങിന്റെ അടി തടയാന്‍ ശ്രമിക്കുകയായിരുന്നു. പന്ത് കൊണ്ടതാകട്ടെ നെറ്റിയിലും. ഒരുകൈകൊണ്ട് നെറ്റിയില്‍ പിടിച്ച് താരം മൈതാനത്ത് കിടന്നു. ഈദന്‍ ഗാര്‍ഡനിലെ മെഡിക്കല്‍സംഘം ദിന്‍ഡയെ ഉടന്‍ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ഗുരുതരമായ പരിക്കില്‍നിന്നും താരം രക്ഷപ്പെട്ടത്.

cricket

ഇത്തരമൊരും സംഭവം ആവര്‍ത്തിക്കരുതെന്ന് ഉനദ്കട്ട് പ്രതികരിച്ചു. ബൗളര്‍മാര്‍ക്ക് ഫേസ് മാസ്‌ക് കൊണ്ടുവരാന്‍ ഇനിയും വൈകരുത്. ഇത്തരം സംഭവം ഭയപ്പെടുത്തുന്നതാണെന്നും താരം ട്വിറ്ററില്‍ പറഞ്ഞു. താനിത് 2011 മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണന്നാണ് അശ്വിന്റെ പ്രതികരണം. തീര്‍ച്ചയായും ഇതിനൊരു മാറ്റമുണ്ടാകണമെന്നും അശ്വിന്‍ വ്യക്തമാക്കി.

ഫെബ്രുവരി 22ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടി പരിശീലനം നടത്തവെയാണ് ദിന്‍ഡയ്ക്ക് പരിക്കേറ്റത്. 2010 മുതല്‍ 2013വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങളും ഒന്‍പത് ടി20 മത്സരങ്ങളും കളിച്ച താരമാണ് ദിന്‍ഡ. ബംഗാളിനുവേണ്ടി 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.

Story first published: Thursday, February 14, 2019, 14:13 [IST]
Other articles published on Feb 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+