Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോച്ചിനെ അധിക്ഷേപിച്ച ദിന്‍ഡയ്ക്ക് വീണ്ടും പണികൊടുത്ത് ബംഗാള്‍

കൊല്‍ക്കത്ത: പരിശീലകനെ അധിക്ഷേപിച്ചെന്ന കാരണത്താല്‍ ബംഗാള്‍ രഞ്ജി ട്രോഫി ടീമില്‍ നിന്നും പുറത്താക്കപ്പെട്ട അശോക് ദിന്‍ഡയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരവും നഷ്ടമാകും. ഗുജറാത്തിനെതിരെ ജനുവരി 3ന് നടക്കാനിരിക്കുന്ന മത്സരത്തിലും ദിന്‍ഡയെ കളിപ്പിക്കേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. നേരത്തെ ആന്ധ്രയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും മുന്‍ ഇന്ത്യന്‍ താരത്തെ ഒഴിവാക്കിയിരുന്നു.

ബൗളിങ് കോച്ച് രണ്‍ദേവ് ബോസിനെ അശോക് ദിന്‍ഡ അധിക്ഷേപിച്ചെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അച്ചടക്ക നടപടിയെടുക്കുകയായിരുന്നു. അസോസിയേഷന്‍ സെക്രട്ടറി ദിന്‍ഡയോട് ക്ഷമ ചോദിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, താരം വഴങ്ങിയില്ല. ദിന്‍ഡയെപ്പോലെ ഒരു മുതിര്‍ന്ന താരം ഈ രീതിയില്‍ പെരുമാറിയത് നിര്‍ഭാഗ്യകരമാണ്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തില്‍ ദിന്‍ഡയ്ക്ക് തിളങ്ങാന്‍ കഴിയുമായിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നെന്നും പരിശീലകന്‍ അരുണ്‍ലാല്‍ വ്യക്തമാക്കി.

ashokdinda

ഡ്രസ്സിങ് റൂമിലുണ്ടായ സംസാരമാണ് അധിക്ഷേപമെന്ന നിലയില്‍ വിലയിരുത്തപ്പെട്ടതെന്നാണ് ദിന്‍ഡയുടെ പ്രതികരണം. ഉപാധികളില്ലാത്ത ക്ഷമ പറയാമെന്ന് ദിന്‍ഡ വ്യക്തമാക്കിയിരുന്നെങ്കിലും പരിശീലകന്‍ അംഗീകരിച്ചില്ല. ബംഗാളിന് വേണ്ടി ഒരുമിച്ച് കളിക്കുമ്പോള്‍ തന്നെ ദിന്‍ഡയും ബോസും തമ്മില്‍ അസ്വാരസ്യത്തിലായിരുന്നു. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍നിന്നും ദിന്‍ഡയെ ഒഴിവാക്കിയതും പ്രശ്‌നങ്ങള്‍ക്കിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിന മത്സരങ്ങളും 9 ടി20 മത്സരങ്ങളും കളിച്ച താരമാണ് ദിന്‍ഡ. താരത്തെ ഇപ്പോള്‍ പരിഗണിക്കേണ്ടെന്നാണ് തീരുമാനമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്ട്രട്ടറി അവിഷേക് ഡാല്‍മിയ പറഞ്ഞു. ദിന്‍ഡ കളിക്കാത്തത് ബംഗാളിന് കനത്ത നഷ്ടമാണ്. ഒടുവിലത്തെ മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ ജയിക്കാന്‍ ബംഗാളിന് കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സിലെ ലീഡിലൂടെ ലഭിച്ച 3 പോയന്റാണ് ബംഗാളിന്റെ സമ്പാദ്യം.

Story first published: Tuesday, December 31, 2019, 9:16 [IST]
Other articles published on Dec 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+