Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കില്‍ വലഞ്ഞ് യുണൈറ്റഡ്; ആഷ്‌ലി യങ് ഇന്ററിലേക്ക് കൂടുമാറില്ല, യുണൈറ്റഡില്‍ തുടരും

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനിലേക്ക് കൂടുമാറാമെന്ന ആഷ്‌ളി യങ്ങിന്റ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ടീമിന്റെ പല സൂപ്പര്‍ താരങ്ങളും പരിക്കിന്റെ പിടിയിലായതിനാല്‍ യങ്ങിനെ ഇന്ററിന് കൈമാറേണ്ടന്ന തീരുമാനത്തിലാണ് യുണൈറ്റഡുള്ളത്. ഇക്കാര്യം യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ സ്ഥിരീകരിച്ചു. ക്ലബ്ബിന്റെ തീരുമാനത്തോട് അനുകൂല നിലപാടാണ് ആഷ്‌ളിയും സ്വീകരിച്ചതെന്നാണ് വിവരം.

മുന്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെ പരിശീലകനായുള്ള ഇന്റര്‍ മിലാന്‍ സീരി എയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുന്‍ യുണൈറ്റഡ് താരം റോമലു ലുക്കാക്കുവും ഇപ്പോള്‍ ഇന്ററിലാണ്. താരത്തിന്റെ ഇടപെടലാണ് ആഷ്‌ളിയെ ഇന്ററിലേക്കടുപ്പിച്ചത്. എന്നാല്‍ യുണൈറ്റഡിലെ സഹതാരങ്ങളുട പരിക്ക് അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്ക് കടുത്ത തിരിച്ചടി നല്‍കി. ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ ചില സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ പദ്ധതിയിടുന്നതായി സോള്‍ഷെയര്‍ സൂചന നല്‍കി.

ashleyyoung

പോഗ്ബയുടെ പരിക്കും യുണൈറ്റഡിന് കടുത്ത തിരിച്ചടിയായെന്നും താരം ക്ലബ്ബ് വിടുമെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുണൈറ്റഡിന്റെ നായകനായ യങ് 2011 ആസ്റ്റണ്‍ വില്ലവിട്ടാണ് യുണൈറ്റഡിലെത്തിയത്. ക്ലബ്ബിനൊപ്പ്ം 192 മത്സരത്തില്‍ നിന്ന് 15 ഗോളും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനുവേണ്ടി 39 മത്സരവും 34 കാരനായ യങ് കളിച്ചിട്ടുണ്ട്.

Story first published: Saturday, January 11, 2020, 8:48 [IST]
Other articles published on Jan 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+