Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഘാന ഇതിഹാസം അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റുമായി കരാറിലെത്തി; ഇനി ഐഎസ്എല്ലില്‍ കാണാം

ദില്ലി: ഘാന ഫുട്‌ബോള്‍ ഇതിഹാസം അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാറിലെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ ഗ്യാനിന്റെ മാന്ത്രിക ഗോളുകള്‍ ഇനി കാണാന്‍ സാധിക്കും. ഘാനയുടെ എക്കാലത്തെയും മികച്ച ഫുട്ബോളര്‍മാരിലൊരാളാണ് മുപ്പത്തിമൂന്നുകാരനായ ഗ്യാന്‍. ഘാനയ്ക്കായി 107 മത്സരങ്ങളില്‍ 51 ഗോള്‍ നേടിയ ഗ്യാന്‍ രാജ്യത്തിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍ കൂടിയാണ്.

ഈ വര്‍ഷമാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. 2006, 2010, 2014 ലോകകപ്പുകളില്‍ ഘാനയ്ക്കായി കളിച്ചു. ആറു ഗോളുകള്‍ നേടിയ താരം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ആഫ്രിക്കന്‍ കളിക്കാരന്‍ കൂടിയാണ്. റെന്നിസ്, സണ്ടര്‍ലന്‍ഡ്, അല്‍ ഐന്‍ തുടങ്ങീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. ജൂലൈ 1 മുതല്‍ ഒരു ക്ലബ്ബുമായും ഗ്യാനിന് കരാറില്ല. ഒടുവിലായി കളിച്ച തുര്‍ക്കി ലീഗില്‍ നിന്നാണ് ഇന്ത്യയിലെത്തുന്നത്.

Asamoah Gyan

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിനുവേണ്ടി 36 കളികളില്‍ നിന്നും 11 ഗോള്‍ നേടി. യുഎഇ ക്ലബ്ബ് അല്‍ ഐന്‍ എഫ്‌സിക്കുവേണ്ടിയും കളിച്ചു. അല്‍ ഐനിനുവേണ്ടി 66 കളികളില്‍നിന്നും 60 ഗോളുകള്‍ നേടി. ചൈനീസ് സൂപ്പര്‍ ലീഗില്‍ ഷാങ്ഹായ് ടീമിനുവേണ്ടിയും മൂപ്പത്തിമൂന്നുകാരന്‍ കളിച്ചു. ഒരുവര്‍ഷം ചൈനയ്ക്കുവേണ്ടി കളിച്ചശേഷം വീണ്ടും യുഎഇയിലേക്ക് തിരിച്ചെത്തി. ഗള്‍ഫ് നേഷനുവേണ്ടി 21 ഗോളുകള്‍ രണ്ടാം വരവില്‍ സ്വന്തമാക്കി.

ഘാനയ്ക്കുവേണ്ടി 2003ല്‍ പതിനേഴാം വയസില്‍ അരങ്ങേറി. 2010 ലോകകപ്പില്‍ ഗംഭീര കളിയാണ് ഗ്യാന്‍ പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ യുറുഗ്വയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കി ടീമിന് തോല്‍വി ചോദിച്ചുവാങ്ങിയ ഗ്യാന്‍ വിവാദത്തിലുമായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിന്റെ ഹീറോയും വില്ലനുമായി ഗ്യാന്‍. 2014 ലോകകപ്പില്‍ ജര്‍മനിയെ സമനിലയില്‍ പിടിച്ചത് ഗ്യാനിന്റെ ഗോളിലൂടെയായിരുന്നു.

Story first published: Friday, September 20, 2019, 11:24 [IST]
Other articles published on Sep 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+