ആഴ്‌സണല്‍ വിവാദ നായകന്‍ ഷാക്ക മറ്റൊരു ക്ലബ്ബിലേക്ക്, വെളിപ്പെടുത്തി ഏജന്റ്
ലണ്ടന്‍: ആഴ്‌സണല്‍ താരം ഗ്രാനിറ്റ് ഷാക്ക മറ്റൊരു ക്ലബ്ബിലേക്കുള്ള കൂടുമാറ്റം ഉറപ്പിച്ചു. താരത്തിന്റെ ഏജന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരാധകരുമായി ഉടക്കിലായ ഷാക്ക ജര്‍മന്‍ ക്ലബ്ബ് ഹെര്‍ത്ത ബെര്‍ലിനിനേക്കാണ് ചുവടുമാറ്റുന്നത്. ആഴ്‌സണലിന്റെ മോശം പ്രകടനത്തിനിടെ എമിറേറ്റ്സില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ ഒക്ടോബര്‍ 27 മുതല്‍ ഷാക്ക ആഴ്‌സണലിനായി കളിച്ചിരുന്നില്ല.
ഷാക്ക ആഴ്‌സണലിനായി ഇനി കളിക്കില്ലെന്ന് മുന്‍ പരിശീലകന്‍ ഉനായ് എംറി വ്യക്തമാക്കിയിരുന്നു. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ 2-2 എന്ന നിലയില്‍ സമനില പാലിച്ച മത്സരത്തിലാണ് ഷാക്ക വിവാദത്തിലായത്. കളിയില്‍ ഷാക്കയെ പരിശീലകന്‍ പിന്‍വലിച്ചപ്പോള്‍ ആരാധകര്‍ കൂവിയാണ് യാത്രയാക്കിയത്. ഇത് ഷാക്കയെ ചൊടിപ്പിക്കുകയും തുടര്‍ന്ന് ആരാധകരോട് ദേഷ്യപ്പെടുകയും ചെയ്തത് വിവാദമായി. ഇതിനുശേഷം താരം ടീമിനായി ഇറങ്ങിയിട്ടില്ല.

ആഴ്‌സണല്‍ പുതിയ പരിശീലകന്‍ മൈക്കേല്‍ അര്‍ട്ടേറ്റയ്ക്ക് ഷാക്കയില്‍ താത്പര്യമുണ്ടെങ്കിലു താരം എമിറേറ്റ്‌സില്‍ തുടരില്ല. നേരത്തെ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്ട്മുണ്ടില്‍ കളിച്ചിരുന്ന സ്വിസ് താരത്തിന് വീണ്ടും അതേ തട്ടകത്തിലേക്ക് മടങ്ങാനാണ് ആഗ്രഹം. ക്ലിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന ഹെര്‍ത്തയിലേക്ക് ഷാക്ക ഏറെക്കുറെ ഉറപ്പിച്ചെന്ന് ഏജന്റ് വ്യക്തമാക്കി. അതേസമയം, അര്‍ട്ടേറ്റ സ്ഥാനമേറ്റെടുത്തിട്ടും ആഴ്‌സണലിന് വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. ബോക്‌സ്‌ഡേ മത്സരത്തില്‍ ടീം ബോണ്‍മൗത്തിനോട് സമനിലയില്‍ കുരുങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications