Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജുന്‍ കപൂര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചെല്‍സി കോച്ച് ഫ്രാങ്ക് ലംപാര്‍ഡിനൊപ്പം ചെല്‍സിയുടെ ജഴ്‌സി പിടിച്ച് നില്‍ക്കുന്ന അര്‍ജുന്‍ കപൂറിന്റെ ചിത്രം അദ്ദേഹം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.

സ്വപ്‌നതുല്യമായ നേട്ടവും വര്‍ണിക്കാനാവാത്ത അനുഭൂതിയാണെന്നും സന്തോഷം എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്നും അര്‍ജുന്‍ കപൂര്‍ പ്രതികരിച്ചു. അര്‍ജുന്‍ കപൂറിനെ ചെല്‍സി കുടുംബത്തിലേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം മികച്ച നടനും ക്ലബ്ബിന്റെ വലിയ ആരാധകനുമാണ്. അദ്ദേഹത്തിന്റെ ഫുട്‌ബോളിനോടും ക്ലബ്ബിനോടുമുള്ള സ്‌നേഹം എന്നും നിലനില്‍ക്കട്ടെയെന്നും ലംപാര്‍ഡ് പറഞ്ഞു.

chelseaarjunkapoor

ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുള്ള ക്ലബ്ബാണ് ചെല്‍സി.എന്നാല്‍ നിലവില്‍ ക്ലബ്ബിന് പഴയ പ്രതാപമില്ല. കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിടുന്നതിനാല്‍ ഈ സീസണില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ടീമിലെ മുഖ്യ താരമായിരുന്ന ഏദന്‍ ഹസാര്‍ഡ് ക്ലബ്ബ് വിട്ടതും പരിശീലകന്‍ അന്റോണിയോ കോന്റെ പുറത്താക്കിയതുമെല്ലാം ചെല്‍സിക്ക് കടുത്ത തിരിച്ചടിയാണ് ഈ സീസണില്‍ നല്‍കിയത്.

arjunkapoortweet
Story first published: Sunday, October 20, 2019, 9:49 [IST]
Other articles published on Oct 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+