Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്യന്‍ റോബന്‍ ബൂട്ടഴിച്ചു; ഇനി പ്രൊഫഷണല്‍ ഫുട്‌ബോളിലും കളിക്കില്ല

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സിന്റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ ആര്യന്‍ റോബന്‍ എല്ലാത്തരം ഫുട്‌ബോളില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. രണ്ടുവര്‍ഷം മുന്‍പ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മതിയാക്കിയ താരം ഇതോടെ പ്രൊഫഷണല്‍ ഫുട്‌ബോളിലും ഇനി കളിക്കില്ല. പി.എസ്.വി ഐന്തോവന്‍, ചെല്‍സി, റയല്‍ മാഡ്രിഡ്, ബയറണ്‍ മ്യൂണിക്ക് എന്നീ ക്ലബ്ബുകളില്‍ കളിച്ച റോബന്‍ 19 വര്‍ഷത്തോളമായി ഫുട്‌ബോളില്‍ സജീവമാണ്.

arjen robben

ചെല്‍സിയിലെത്തിയതോടെയാണ് റോബന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഹോസെ മൗറീന്യോയ്ക്ക കീഴില്‍ 2005, 2006 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടി. പിന്നീട് റയലിലേക്ക് ചേക്കേറിയ താരം ലാ ലിഗ, സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 10 വര്‍ഷക്കാലം ബയറണില്‍ കളിച്ച റോബന്‍ ക്ലബ്ബിനൊപ്പം എട്ടു ബുണ്ടസ്ലിഗ കിരീടങ്ങളിലും 2013-ല്‍ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും പങ്കാളിയായി. പ്രൊഫഷണല്‍ കരിയറിലെ 606 മത്സരങ്ങളില്‍ നിന്നായി 210 ഗോളുകള്‍ നേടി.

2018 റഷ്യന്‍ ലോകകപ്പിന് ഹോളണ്ടിനു യോഗ്യത നേടാനാകാതെ പോയതിനു പിന്നാലെയാണ് 2017-ല്‍ റോബന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചത്. ഹോളണ്ടിനായി 96 മത്സരങ്ങള്‍ കളിച്ചു. 37 ഗോളുകള്‍ നേടി. 2010 ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2014ല്‍ ടീമിനെ മൂന്നാംസ്ഥാനത്തുമെത്തിച്ചു.

Story first published: Friday, July 5, 2019, 11:23 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+