Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്കയിലെ ചുവപ്പുകാര്‍ഡും ആരോപണവും; മെസ്സിക്ക് വിലക്കും പിഴയും വിധിച്ചു

കോപ്പക്കെതിരെ കൊലവിളി നടത്തിയ മെസ്സിക്ക് എട്ടിന്‌റെ പണി

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടവന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു മത്സരത്തില്‍നിന്നും വിലക്കും 1500 ഡോളര്‍(ഏകദേശം ഒരു ലക്ഷം രൂപ) പിഴയുമാണ് വിധിച്ചത്.

ചിലിക്കെതിരായ മത്സരത്തിന്റ 37-ാം മിനിറ്റില്‍ മെസ്സിക്കും ചിലി ക്യാപ്റ്റന്‍ ഗാരി മെഡലിനും റഫറി ചുവപ്പുകാര്‍ഡ് കാട്ടിയിരുന്നു. ഇതിന് പിന്നാലെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വമ്പന്‍ അഴിമതിയാണെന്ന ഗുരുതരമായ ആരോപണവും മെസ്സി ഉന്നയിച്ചു. ഇതേതുടര്‍ന്ന് മെസ്സിക്ക് രണ്ടുവര്‍ഷത്തെവരെ വിലക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു.


മെസ്സിക്കെതിരെ അച്ചടക്ക നടപടി

മെസ്സിക്കെതിരെ അച്ചടക്ക നടപടി

ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മെസ്സിയുടെ ആരോപണം തള്ളിക്കളഞ്ഞു. ഇത് അംഗീകരിക്കാനാകാത്തതാണെന്നും ആവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെസ്സിക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ക്ലോഡിയോ താപ്പിയയെ ഫിഫ പ്രതിനിധി സ്ഥാനത്തുനിന്നും നീക്കാനും സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

കപ്പ് ബ്രസീലിനായി പറഞ്ഞുറപ്പിച്ചത്

കപ്പ് ബ്രസീലിനായി പറഞ്ഞുറപ്പിച്ചത്

കോപ്പ അമേരിക്ക ബ്രസീലിനായി പറഞ്ഞുറപ്പിച്ചതാണെന്ന് മെസ്സി ആരോപിച്ചിരുന്നു. ടൂര്‍ണമെന്റിലുടനീളം അര്‍ജന്റീനയ്‌ക്കെതിരെ മോശം നിലപാടാണ് റഫറിമാര്‍ കൈക്കൊണ്ടത്. കപ്പ് ബ്രസീലിനുവേണ്ടി പറഞ്ഞുറപ്പിച്ചതാണ്. മഞ്ഞക്കാര്‍ഡ് മാത്രം കാണിക്കേണ്ടുന്ന തര്‍ക്കത്തിനാണ് ചുവപ്പുകാര്‍ഡ് കാണിച്ചെന്നും റഫറി അഴിമതിക്കാരനാണെന്ന് മെസ്സി ആരോപിച്ചു.

മെസ്സി മെഡല്‍ ബഹിഷ്‌കരിച്ചു

മെസ്സി മെഡല്‍ ബഹിഷ്‌കരിച്ചു

മത്സരത്തിലെ തോല്‍വിക്കുശേഷം മെഡല്‍ വാങ്ങാന്‍ മെസ്സി എത്തിയിരുന്നില്ല. ബ്രസീലിനെതിരായ സെമിയില്‍ അര്‍ജന്റീനയ്ക്ക് അര്‍ഹതപ്പെട്ട രണ്ട് പെനാല്‍റ്റികള്‍ അനുവദിക്കാത്തതിനും മെസ്സി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംഭവത്തില്‍ അര്‍ജന്റീന സംഘാടകര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ല.

Story first published: Wednesday, July 24, 2019, 12:14 [IST]
Other articles published on Jul 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+