Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2030ലെ ലോകകപ്പിനായി നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു; അര്‍ജന്റീനയും

ബ്യൂണസ് ഐറിസ്: 2030ലെ ലോകകപ്പ് വേദിക്കായി അര്‍ജന്റീന ഉള്‍പ്പെടെ നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. അര്‍ജന്റീന, പരാഗ്വെ, യുറുഗ്വെ, ചിലി എന്നിവരാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനായി അപേക്ഷ നല്‍കുന്നത്. അര്‍ജന്റീന, പരാഗ്വെ, യുറുഗ്വെ എന്നിവര്‍ ചേര്‍ന്ന് നേരത്തെ തന്നെ വേദിക്കായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചതായി ചിലി പ്രസിഡന്റ് സെബസ്റ്റ്യന്‍ പിനേറ അറിയിച്ചു.

അര്‍ജന്റീനയും യുറുഗ്വെയുമാണ് ആദ്യ ഈ ആശയവുമായി രംഗത്തെത്തിയത്. 2017ല്‍ ഇവര്‍ ആഗ്രഹം പുറത്തുവിട്ടതോടെ പിന്നീട് പരാഗ്വെയും ഒപ്പം കൂടി. അന്ന് താത്പര്യം പ്രകടിപ്പിക്കാതിരുന്ന ചിലിയും ലോകകപ്പ് വേദിക്കായി ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുക്കമാണെന്നാണ് ഇപ്പോള്‍ അറിയിച്ചത്. ബൊളീവിയ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണ ഇവര്‍ക്കുണ്ട്.

worldcup2030

2014ല്‍ ബ്രസീല്‍ ലോകകപ്പിന് വേദിയായിരുന്നു. 2018ല്‍ റഷ്യയാണ് ആതിഥേയത്വം വഹിച്ചത്. 2022ല്‍ ഖത്തറും ലോകകപ്പിന് വേദിയാകും. 2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടത്തുക. ഇതിനുശേഷം വരുന്ന വേദിക്കായാണ് നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരുമിച്ച് അപേക്ഷ നല്‍കുന്ന ഗുണം ചെയ്യുമെന്നതിനാലാണ് രാജ്യങ്ങള്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.

മൊറോക്കോ ആയിരിക്കും 2030ലെ ലോകകപ്പിന് അവകാശവാദമുന്നയിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്ന്. കൂടാതെ കൂടുതല്‍ പേര്‍ ഇതിനായി രംഗത്തെത്താനും ഇടയുണ്ട്. ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഗ്രീസ്, സെര്‍ബിയ, ബള്‍ഗേറിയ, റൊമാനിയ എന്നിങ്ങനെ രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ബിഡ് നല്‍കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Story first published: Friday, February 15, 2019, 11:31 [IST]
Other articles published on Feb 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+