Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോര്‍ഡ് പ്രതിഫലത്തിലെത്തിയ ഗോള്‍ കീപ്പറെ ചെല്‍സി ഒഴിവാക്കുന്നു

ലണ്ടന്‍: രണ്ടുവര്‍ഷം മുന്‍പ് ഫുട്‌ബോള്‍ലോകത്തെ ഞെട്ടിക്കുന്ന ട്രാന്‍സ്ഫറുമായി എത്തിയ ഗോള്‍കീപ്പറെ ചെല്‍സി ഒഴിവാക്കുന്നു. സ്പാനിഷ് താരം കെപ്പ അരിസബലാഗയെയാണ് ചെല്‍സി വരും സീസണില്‍ മാറ്റാന്‍ ഒരുങ്ങുന്നത്. കെപ്പയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ചെല്‍സി ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഒടുവിലത്തെ മത്സരത്തില്‍ ചെല്‍സി രണ്ടാം ഗോളി വില്ലി കാബല്ലയാറോയാണ് ചെല്‍സിയുടെ വലകാത്തത്.

ചെല്‍സിയുടെ ഇതിഹാസതാരം പീറ്റര്‍ ചെക്കിനുശേഷം മറ്റൊരു മികച്ച ഗോള്‍ കീപ്പറെ കണ്ടെത്താന്‍ ചെല്‍സിക്ക് കഴിഞ്ഞിട്ടില്ല. അയാക്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനയാണ് ഇപ്പോള്‍ ചെല്‍സിയുടെ നോട്ടപ്പുള്ളി. കെപ്പയെക്ക് സീസണില്‍ ട്രാന്‍സ്ഫര്‍ നല്‍കിയേക്കും. ഏഴുവര്‍ഷത്തെ കരാറിലെത്തിയ കെപ്പയ്ക്ക് ചെല്‍സിയില്‍ മികവുകാട്ടാനായില്ല. രണ്ട് സീസണിലും താരം നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

kepaarrizabalaga

അത്‌ലറ്റിക് ക്ലബ്ബില്‍നിന്നും 91 മില്യണ്‍ ഡോളറിനാണ് കെപ്പയെ കൊണ്ടുവന്നത്. നിലവില്‍ ചെല്‍സിയുടെ സഹപരിശീലകരില്‍ ഒരാളായ പീറ്റര്‍ ചെക്കുമായി ലംപാര്‍ഡ് സംസാരിച്ചുകഴിഞ്ഞു. സീസണ്‍ ഒടുവില്‍ ഒനാനയ്ക്ക് അയാക്‌സ് വിടാവുന്നതാണ്. പ്രീമിയര്‍ ലീഗില്‍ കളിക്കുകയെന്നത് കാമറൂണ്‍ താരത്തിന്റെ സ്വപ്‌നവുമാണ്. അതുകൊണ്ടുതന്നെ ചെല്‍സിയുടെ ഓഫര്‍ താരം സ്വീകരിച്ചേക്കും. കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോയാല്‍ ഒനാന പുതിയ സീസണില്‍ ചെല്‍സിയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

Story first published: Friday, February 7, 2020, 12:09 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+