ലോകം മുഴുവന്‍ ഒരുപോലെ ആഘോഷിക്കപ്പെട്ട ഒരു വിവാഹമുണ്ടെങ്കില്‍ അതു ആനന്ദ് അംബാനിയും രാധിക മര്‍ച്ചെന്റും തമ്മിലുള്ള രാജകീയ വിവാഹം തന്നെയാണ്. ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചുവെന്ന കാരണം കൊണ്ടാണ് അതു ഇന്നും എല്ലാവരുടെയും മനസ്സില്‍ മായാതെ നില കൊള്ളുന്നത്.
ആറു ദിവസം മുംബൈയില്‍ നടന്ന അത്യാഡബരത്തോടെയുള്ള ആഘോഷച്ചടങ്ങുകള്‍ വെറുമൊരു വിവാഹം മാത്രമായിരുന്നില്ല, അതിനേക്കാള്‍ വലുതായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങളുടെ പ്രതിഫലനം കൂടിയായിരുന്നു അത്. കൂടാതെ പൈതൃക സംരക്ഷണത്തിനായി രണ്ടു ആധുനിക കുടുംബങ്ങളുടെ ഒത്തുചേരലിനും ലോകം സാക്ഷിയായി.

ഇന്ത്യയുടെ മഹത്തായ മൂല്യങ്ങളും ആചാരങ്ങളും ഭക്തിയോടെയും ആധികാരികതയോടെയും അവതരിപ്പിക്കപ്പെടുകയാണ് അന്നു ചെയ്തത്. ഇതു ആഗോള ഭാവനയെ എങ്ങനെ പിടിച്ചെടുക്കുമെന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും തമ്മിലുള്ള രാജകീയ വിവാഹം.
ഓരോ പരിപാടിയുടെയും ആത്മീയമായ പവിത്രതയും, വേദ ആചാരങ്ങളോടുള്ള ആദരവും, ശ്രദ്ധാപൂര്‍വ്വം ഒരുക്കിയ ചടങ്ങളുകളമെല്ലാം ശക്തമായ സന്ദേശം കൂടിയാണ് നല്‍കിയത്. ഇന്ത്യയുടെ സ്വത്വം നില കൊള്ളുന്നത് അതിന്റെ പാരമ്പര്യങ്ങളിലാണ്. കൂടാതെ ആ സ്വത്വം ലോകത്തിലെ മഹത്തായ വേദികളില്‍ ആഘോഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നു അത് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
ആചാരങ്ങളുടെ രാജകീയ ആഘോഷം
2024 ജൂണ്‍ 29ന് ആന്റിലയയില്‍ നടന്ന ഗണേശ പൂജയോടെയാണ് മുംബൈയിലെ ബികെസിയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ ആഘോഷച്ചടങ്ങുകള്‍ക്കു തുടക്കമായത്. തുടര്‍ന്ന് ഇന്ത്യന്‍ പാരമ്പര്യം വിളിച്ചോതുന്ന ഹല്‍ദി, മെഹന്ദി, സംഗീത്, ഗെര്‍ബ രാത്രി തുടങ്ങിയ ആഴത്തിലുള്ളതും സംസ്‌കാരിക സമ്പന്നവുമായ പരിപാടികളുടെ വലിയൊരു നിര തന്നെ അകമ്പടിയായി എത്തി.
വേദ മന്ത്രങ്ങളും പവിത്രമായ അഗ്നി ആചാരങ്ങളും ഇന്ത്യന്‍ വിവാഹ ചടങ്ങളുടെ കാലാതീതമായ ചാരുതയുണര്‍ത്തുന്ന ക്ലാസിക്കല്‍ പ്രകടനങ്ങളുമെല്ലാം വിവാഹ ദിനമായ ജൂലൈ 12നെ അടയാളപ്പെടുത്തി.
ക്ഷേത്ര വാസ്തുവിദ്യ, നാടോടി രൂപങ്ങള്‍, പുരാണങ്ങളുടെ പ്രതീകാത്മകത എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള പരിപാടികള്‍ വേദിയെ ദിവ്യമായൊരു ഊര്‍ജത്തിലേക്കു നയിക്കുന്നതിനൊപ്പം സാംസ്‌കാരികമായ തുടര്‍ച്ചയും സമ്മാനിച്ചു. വെറുമൊരു സാമൂഹികമായ ചടങ്ങിനു പകരം അതു ആഴത്തിലുള്ള ആത്മീയ അനുഭവമാക്കി തീര്‍ക്കുകയും ചെയ്തിരുന്നു.
കരകൗശലവും ആധുനികതയും ഒന്നിച്ചു
വിവാഹച്ചടങ്ങില്‍ ദമ്പതികള്‍ ധരിച്ച വസ്ത്രങ്ങള്‍ ഇന്ത്യന്‍ കരകൗശല വൈദഗ്ധ്യത്തിന്റെ പ്രതീകങ്ങള്‍ കൂടിയായിരുന്നു. വിവാഹ ദിനത്തില്‍ രാധികയുടെ ചുവപ്പും വെള്ളയും നിറങ്ങളുള്ള ലെഹങ്ക തയ്യാറാക്കിയത് പ്രശസ്ത ഡിസൈനര്‍മാരായ അബുജാനി സന്ദീപ് ഖോസ്ല എന്നിവരായിരുന്നു. സബ്യാസാഷിയുടെ ഷെര്‍വാണിയാണ് ആനന്ദ് ധരിച്ചത്.
ഇവയെല്ലാം വെറുമൊരു ഫാഷന്‍ പ്രസ്താവനകള്‍ മാത്രമായിരുന്നില്ല, മറിച്ച് സംസ്‌കാരികമായ ശ്രദ്ധാഞ്ജലി കൂടിയായിരുന്നു. രാജ്യത്തിലുടനീളമുള്ള കൈത്തറി നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും സംഭവാനകളും ഇവയില്‍ കാണാം. വസ്ത്രധാരണം, ആചാരങ്ങള്‍, അലങ്കാരം തുടങ്ങി എല്ലാത്തിലും അംബാനിയും കുടുംബം അവരുടെ പൂര്‍വ്വികരെ ബഹുമാനിക്കുന്നതിനായി നടത്തിയ ആത്മാര്‍ഥമായ ശ്രമങ്ങളാണ് പ്രതിഫലിച്ചത്.
ലോകം മുഴുവന്‍ വ്യാപിച്ച സംസ്‌കാരിക പ്രസ്താവന
ലോകം മുഴുവന്‍ ഈ വിവാഹം കാണുക മാത്രമല്ല, അതിനെ അഭിനന്ദിക്കുകയും ചെയ്തു. അംബാനി- മര്‍ച്ചന്റ് വിവാഹം ആഗോള തലത്തിലും ട്രെന്‍ഡിങായി മാറി. ബിബിസി, സിഎന്‍എന്‍, വോഗ് പോലെയുള്ള പ്രധാന അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇവ റിപ്പോര്‍ട്ട് ചെയ്തത് ആഡംബരങ്ങള്‍ കൊണ്ടു മാത്രമല്ല, മറിച്ച് സംസ്‌കാരികമായ ആഴം കൊണ്ടു കൂടിയാണ്.
വിശുദ്ധമായ ആചാരങ്ങള്‍, ഭക്തിഗാനങ്ങള്‍, കുടുംബങ്ങളുടെ അനുഗ്രഹങ്ങള്‍ എന്നിവയെല്ലാം ഇന്ത്യന്‍ വൈവാഹിക പാരമ്പര്യങ്ങളുടെ അപൂര്‍വ്വ ദൃശ്യങ്ങള്‍ കൂടിയാണ് അന്നു ലോകത്തിനു സമ്മാനിച്ചത്. ഇതു ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കു അഭിമാനിക്കാന്‍ വക നല്‍കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കു വിവാഹമെന്നത് അഭിമാനത്തിന്റെ കാര്യം കൂടിയാണ്. അതു സമ്പത്തിനെക്കുറിച്ചല്ല, മറിച്ച് മൂല്യങ്ങളെക്കുറിച്ചാണ്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള ബിസിനസ് കുടുംബങ്ങള്‍ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പൈതൃകങ്ങളും ആഗോള വേദിയില്‍ ആഘോഷിക്കുന്ന കാഴ്ച ഒരു അവിസ്മരണീയമായ സംസ്‌കാരിക നിമിഷവും കൂടിയായിരുന്നു.
അടുത്ത തലമുറയ്ക്കുള്ള സന്ദേശം
ലോകമെമ്പാടുമുള്ള പല ഉന്നതമായ ആഘോഷങ്ങളും പാശ്ചാത്യ ശൈലിയിലേക്കു വഴി മാറവെ ആനന്ദിന്റെയും രാധികയുടെയും വിവാഹം നമ്മുടെ സംസ്‌കാരങ്ങളിലുള്ള ശക്തമായ വേരുറപ്പിക്കല്‍ കൂടിയായി മാറി.
പാരമ്പര്യത്തിനും ആധുനികതയ്ക്കും മനോഹരമായി ഒത്തുചേര്‍ന്ന് പോവാന്‍ സാധിക്കുമെന്നും സ്‌നേഹത്തിന്റെ യഥാര്‍ഥമായ ആവിഷ്‌കാരമെന്നത് നമ്മുടെ ഉദ്ഭവസ്ഥാനത്തെ കൂടി ബഹുമാനിക്കുന്ന ഒന്നാണെന്നും ഈ ഒത്തുചേരലിലൂടെ ഉറപ്പിക്കുകയാണ്.
സാംസ്‌കാരിക നാഴികക്കല്ലായി മാറിയ വിവാഹം
ആനന്ദ് അംബാനിയും രാധിക മര്‍ച്ചെന്റും തമ്മിലുള്ള ആഡംബര വിവാഹം വെറുമൊരു കൂടിച്ചേരലല്ല, മറിച്ച് സംസ്‌കാരികമായ ഒരു പ്രസ്താവന കൂടിയായിരുന്നു. ഇന്ത്യന്‍ മൂല്യങ്ങളെ പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുമ്പോള്‍ അതു ഭൂതകാലത്തിന്റേതല്ല, മറിച്ച് ആഗോള വേദിക്കു കൂടിയുള്ളതാണെന്നു ഇതു പറയുകയും ചെയ്യുന്നു.
ഈ ദമ്പതികള്‍ ഒത്തുചേരലിന്റെ ഒരു വര്‍ഷം ആഘോഷിക്കുമ്പോള്‍ ആഗോളവല്‍ക്കരിക്കപ്പെട്ട ഈ ലോകത്ത് ഇന്ത്യക്കാരായി അഭിമാനത്തോടെ ഇരിക്കുകയെന്നതിന്റെ ഒരു ദീപസ്തംഭമായി അവരുടെ വിവാഹം നില്‍ക്കുകയാണ്. ഗാംഭീര്യത്തേക്കാളും, അതിഥികളുടെ വലിയ നിരയേക്കാളും, വരാവനിരിക്കുന്ന തലമുറകളും ഇതു ഓര്‍ക്കേണ്ടതുണ്ട്.