Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ തിരിച്ചടി; ടീമിന് പിന്തുണ അഭ്യര്‍ഥിച്ച് അമിതാഭ് ബച്ചനും രോഹിത്തും

മുംബൈ: തുടര്‍ജയങ്ങളുടെ ആവേശത്തില്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുമ്പോള്‍ ആരാധകര്‍ക്ക് കലിപ്പുവരിക സാധാരണമാണ്. ആദ്യ ടെസ്റ്റില്‍ തോറ്റതിന്റെ പിന്നാലെ രണ്ടാം ടെസ്റ്റിലും മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമിനെതിരെ ആരാധക രോഷം ഉണരാതിരിക്കാന്‍ അഭ്യര്‍ഥനയുമായി രോഹിത് ശര്‍മയും ബോളിവുഡ് താരം അമിതാഭ് ബച്ചനും രംഗത്തെത്തി.

ടീം മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ആരാധകരുടെ പിന്തുണ അത്യാവശ്യമാണെന്നാണ് ഇരുവരുടെയും അഭ്യര്‍ഥന. ഇന്ത്യയെ ലോകത്തെ ഒന്നാം റാങ്കുകാരാക്കിയത് ഇതേ ടീമാണെന്ന് മറന്നുകൂടെന്ന് രോഹിത് തന്റെ ട്വിറ്ററിലൂടെ പറഞ്ഞു. ഇത് നമ്മുടെ ടീമാണ്. ടീമിന്റെ മോശം അവസ്ഥയില്‍ അവര്‍ക്ക് പിന്തുണ നല്‍കണമെന്നും രോഹിത് അഭ്യര്‍ഥിച്ചു.

news

രോഹിത്തിന്റെ ട്വീറ്റിന് സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോള്‍ പൂര്‍ണ പിന്തുണയുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തി. രോഹിത്തിന്റെ ട്വീറ്റ് അംഗീകരിക്കുന്നെന്നും ഏവരും ഇന്ത്യയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായതോടെ ആരാധകരുടെ രോഷം തണുപ്പിക്കാനാണ് ഇരുവരുടെയും ശ്രമം.

ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. മഴയില്‍ കുതിര്‍ന്ന മൈതാനത്ത് ബൗളിങ്ങിന്റെ ആനുകൂല്യം ലഭിച്ച ഇംഗ്ലണ്ട് സ്വിങ് ബൗളിങ്ങിലൂടെ ഇന്ത്യയെ കുഴക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഇംഗ്ലണ്ടിന് മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞേക്കും. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് ഇപ്പോള്‍ 1-0 എന്ന നിലയില്‍ മുന്നിലാണ്.

Story first published: Saturday, August 11, 2018, 14:14 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+