For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൗണ്ടറി നേടിയവര്‍ വിജയി; ഐസിസിയെ കണക്കിന് കളിയാക്കി അമിതാഭ് ബച്ചന്‍

ICCയെ കണ്ടം വഴി ഓടിച്ച് അമിതാഭ് ബച്ചന്‍ | Oneindia Malayalam

മുംബൈ: ബൗണ്ടറികളുടെ എണ്ണം നോക്കി ലോകകപ്പ് വിജയികളെ തീരുമാനിച്ച ഐസിസിയെ കണക്കിന് കളിയാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് മത്സരം സമനിലയിലായതിനെ തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ ബൗണ്ടറികളുടെ എണ്ണം നോക്കിയത്. കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ട് വിജയികളാകുകയും ചെയ്തു.

ഐസിസിയുടെ ഇത്തരമൊരു നിയമത്തിനെതിരെ മുന്‍ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഐസിസിയെ കണക്കിന് പരിഹസിച്ച് ബിഗ് ബിയും എത്തിയത്. 2000 രൂപ കൈയ്യിലുള്ള രണ്ടുപേരില്‍ ആരാണ് കൂടുതല്‍ സമ്പന്നന്‍ എന്ന ചോദ്യവും അതിനുള്ള ഉത്തരവും ബച്ചന്‍ നല്‍കുന്നുണ്ട്. ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു.

amitabh-bachchan

താങ്കളുടെ കൈയ്യില്‍ 2000 രൂപയുണ്ട്. എന്റെ കൈയ്യിലും 2000 രൂപയുണ്ട്. താങ്കളുടെ കൈയ്യില്‍ 2000 രൂപയുടെ ഒറ്റനോട്ടും എന്റെ കൈയ്യില്‍ 500 രൂപയുടെ നാല് നോട്ടുകളുമാണുള്ളത്. ആരാണ് കൂടുതല്‍ സമ്പന്നന്‍ എന്നാണ് ചോദ്യം. ഇതിന് ഐസിസി നല്‍കിയ ഉത്തരം ആരുടെ കൈയ്യിലാണോ 500 രൂപയുടെ 4 നോട്ടുകളുള്ളത് അയാള്‍ കൂടുതന്‍ സമ്പന്നന്‍ എന്നായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ട് 26 ബൗണ്ടറികള്‍ നേടിയപ്പോള്‍ 17 ബൗണ്ടറികള്‍ മാത്രമേ ന്യൂസിലന്‍ഡ് നേടിയിരുന്നുള്ളൂ. ഇതോടെയാണ് സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ ന്യസിലന്‍ഡിനെ നിരാശരാക്കി ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. അടുത്ത ടൂര്‍ണമെന്റു മുതല്‍ ഇത്തരം ഒരു നിയമം എടുത്തുകളയണമെന്ന ആവശ്യം ശക്തമാണ്. രണ്ട് ടീമുകളെയും വിജയികളായി പ്രഖ്യാപിക്കണമെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്.

Story first published: Tuesday, July 16, 2019, 17:34 [IST]
Other articles published on Jul 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+