Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിന് കനത്ത തിരിച്ചടി, പരിക്കേറ്റ പ്രമുഖ താരം ആഴ്ചകളോളം പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടക്കുതിപ്പ് നടത്തുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടിയായി പരിക്ക്. ടീമിന്റെ മധ്യനിരയിലെ കരുത്തന്‍ അലക്‌സ് ഓക്‌സ്‌ലാര്‍ഡ് ചേംബര്‍ലൈന്‍ പരിക്കിനെ തുടര്‍ന്ന് ആഴ്ചകളോളം പുറത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പായി. ക്ലബ്ബ് ലോകകപ്പ് ഫൈനലിനിടെയായിരുന്നു ചേംബര്‍ലൈനിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് ഗൗരവസ്വഭാവമുള്ളതാണെന്ന് പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് സൂചിപ്പിച്ചു.

ചേംബര്‍ലൈനിന് എത്രകാലം പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ല. എന്നാല്‍, കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് കടുത്തതാണെന്ന് ക്ലോപ്പ് വ്യക്തമാക്കി. സാധാരണ രീതിയില്‍ ഇത്തരമൊരു പരിക്കിന് കുറഞ്ഞത് ആറാഴ്ച വിശ്രമം വേണ്ടിവരും. കാല്‍ക്കുഴയ്ക്കുള്ള മൂന്ന് ലെഗ്മെന്റുകളില്‍ ഒന്നിന് പരിക്കേറ്റെന്ന് ക്ലോപ്പ് പറഞ്ഞു. ഈ പരിക്ക് തനിക്കും നേരത്തെ ഉണ്ടായിരുന്നതാണ്. ഇതില്‍നിന്നും മുക്തനാകാന്‍ സമയമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

alexoxladechamberlain

ഈ വര്‍ഷം ഇനി ലിവര്‍പൂളിനായി ചേംബര്‍ലൈന്‍ കളിക്കില്ലെന്ന് ഉറപ്പായി. ഇത്തവണ മറ്റു ടീമുകളേക്കാള്‍ 10 പോയന്റിലധികം ലീഡില്‍ കുതിക്കുന്ന ലിവര്‍പൂളിന് കളിക്കാരുടെ പരിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഫാബിന്യോ, ജോയെല്‍ മാറ്റിപ്പ്, ലോവ്‌റെന്‍ എന്നിവരും പരിക്കിന്റെ പടിയിലാണ്. രണ്ടാംസ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ പൂര്‍ണമായ സ്‌ക്വാഡിനെ ഇറക്കാന്‍ ക്ലോപ്പിന് കഴിയില്ലെങ്കിലും ടീം ജയപ്രതീക്ഷയിലാണ്.

Story first published: Thursday, December 26, 2019, 17:01 [IST]
Other articles published on Dec 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+