Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗാര്‍ക്കറുടെ ലോകകപ്പ് ടീമില്‍ വമ്പന്‍ ട്വിസ്റ്റ്,നിര്‍ണ്ണായക പേസറില്ല,നാലാം നമ്പറില്‍ യുവതാരം

അഗാര്‍ക്കറുടെ ലോകകപ്പ് ടീമില്‍ വമ്പന്‍ ട്വിസ്റ്റ് | Oneindia Malayalam

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത്ത് അഗാര്‍ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറെന്ന വിശേഷണുള്ള അഗാര്‍ക്കര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഓള്‍റൗണ്ടര്‍മാര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

bhuvaneswar

ടീമില്‍ ഭുവിയില്ല

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണെന്ന് പറയുന്നത് ജസ്പ്രീത് ബൂംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും ബൗളിങാണ്. എന്നാല്‍ അഗാര്‍ക്കറുടെ ടീമില്‍ ഭുവനേശ്വര്‍ കുമാറിന് സ്ഥാനമില്ല. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടീമിലുള്ളതിനാല്‍ മുഹമ്മദ് ഷമിയെയാണ് അഗാര്‍ക്കര്‍ ബൂംറയ്്‌ക്കൊപ്പം ടീമിലെടുത്തിരിക്കുന്നത്. മികച്ച വേഗത്തിലും ലെങ്തിലും പന്തെറിയാന്‍ കെല്‍പ്പുള്ള ഷമിയുടെ ശൈലിക്ക് ചേര്‍ന്നതാണ് ഇംഗ്ലണ്ടിന്റെ സാചര്യമെന്നും അഗാര്‍ക്കര്‍ വിലയിരുത്തി. ബൗണ്‍സുകളെ കൂടുതല്‍ പിന്തുണയ്ക്കുന്ന മൈതാനത്ത് ഭുവനേശ്വര്‍ കുമാറിന്റെ സ്വിങ് ബൗളിങ്ങിനേക്കാള്‍ ഷമിയുടെ വേഗതയാണ് ഇന്ത്യക്ക് ഗുണം ചെയ്യുകയെന്നും അഗാര്‍ക്കര്‍ പറഞ്ഞു. സ്പിന്‍ബൗളര്‍മാരായി കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയുമാണ് അഗാര്‍ക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് അഗാര്‍ക്കറുടെ ടീമില്‍ സ്ഥാനമില്ല

vijay

നാലാം നമ്പറില്‍ വിജയ് ശങ്കര്‍

നാലാം നമ്പറില്‍ ആര് ബാറ്റുചെയ്യുമെന്ന ആശയക്കുഴപ്പം പരിഹരിക്കപ്പെടാതെ ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരുകയാണ്. ഈ പൊസിഷനില്‍ വിജയ് ശങ്കറിനെയാണ് അഗാര്‍ക്കര്‍ നിര്‍ദേശിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ സാധിക്കുന്ന വിജയ് ശങ്കര്‍ ടീമിലെത്തിയാല്‍ ഇന്ത്യക്കത് ഗുണമാകുമെന്നാണ് അഗാര്‍ക്കറുടെ വിലയിരുത്തല്‍. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അഗാര്‍ക്കര്‍ അവസരം നല്‍കിയിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ താരത്തിന് സാധിച്ചില്ല.

kohli

മാറ്റമില്ലാതെ ടോപ് ഓഡര്‍

രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്യുന്ന ഇന്ത്യന്‍ നിരയില്‍ മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കണം. എം.എസ് ധോണി അഞ്ചാമനാവുമ്പോള്‍ കേദാര്‍ ജാദവ് ഹര്‍ദിക്കിനൊപ്പം ഫിനിഷറെന്ന റോളിലെത്തും. കെ.എല്‍ രാഹുലിനും അമ്പാട്ടി റായിഡുവിനും ദിനേഷ് കാര്‍ത്തികിനും അഗാര്‍ക്കറിന്റെ ടീമില്‍ ഇടമില്ല.

Story first published: Saturday, March 16, 2019, 14:41 [IST]
Other articles published on Mar 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+