ഉറപ്പിച്ചോ, ഇന്ത്യയുടെ നാലാമന്‍ രഹാനെ തന്നെ!! തിരിച്ചുവരും, ഇതു കൂടി നടന്നാല്‍...
ദില്ലി: ടീം ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷന്‍ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഈ സ്ഥാനത്ത് ആരു കളിക്കുമെന്നത് ഇപ്പോഴും ഉറപ്പായിട്ടില്ല. നിലവില്‍ ഈ പൊസിഷനില്‍ ഇന്ത്യ പലരെയും ഇറക്കി നോക്കിയെങ്കിലും അവരെല്ലാം ഫ്‌ളോപ്പായി മാറി. ഏറ്റവും അവസാനമായി അമ്പാട്ടി റായുഡുവാണ് നാലാം നമ്പറില്‍ ബാറ്റ് ചെയ്ത്. എന്നാല്‍ ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തോടെ റായുഡുവിന്റെ ലോകകപ്പ് ബെര്‍ത്ത് തുലാസിലാണ്. ഇതു പല മുന്‍ താരങ്ങളുടെയും പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
നേരത്തേ ഇന്ത്യക്കായി ഈ പൊസിഷനില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ച അജിങ്ക്യ രഹാനെയും ഇക്കൂട്ടത്തിലുണ്ട്. വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് സംഘത്തില്‍ താനും ഉള്‍പ്പെടുമെന്ന ശുഭപ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായ അദ്ദേഹം.

മികച്ച പ്രകടനം നടത്തേണ്ടതുണ്ട്
ലോകകപ്പില്‍ ഒരു സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ഒരു താരത്തിന് ഈ റോളില്‍ അവസരം ലഭിക്കാനാണ് സാധ്യത. താനും ലോകകപ്പ് ടീമില്‍ സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിനെക്കുറിച്ചല്ല ചിന്തിക്കുന്നത്. ഐപിഎല്ലും രാജസ്ഥാന്‍ റോയല്‍സും മാത്രമേ മനസ്സിലുള്ളൂ. രാജസ്ഥാനു വേണ്ടി പരമാവധി മികച്ച പ്രകടനം നടത്തുകയെന്നതു മാത്രമാണ് ലക്ഷ്യം. അതിനു സാധിച്ചാല്‍ സ്വാഭാവികമായും ലോകകപ്പ് ടീമിലേക്കു വിളിയും വരുമെന്ന് രഹാനെ പറഞ്ഞു.

നമ്മുടെ നിയന്ത്രണത്തില്‍ അല്ല
ലോകകപ്പ് ടീമിലെ സ്ഥാനത്തെക്കുറിച്ച് മാത്രം ആലോചിച്ചിട്ടു കാര്യമല്ല. കാരണം അത് നമ്മുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. ലോകകപ്പില്‍ അവസരം ലഭിക്കുമോയെന്നാലോചിച്ച് സമ്മര്‍ദ്ദം ഉണ്ടാക്കിയാല്‍ അത് ഐപിഎല്ലിലെ പ്രകടനത്തെയും ബാധിക്കും. അതിനാല്‍ ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍ ഐപിഎല്ലില്‍ ആണെന്നും രഹാനെ വ്യക്തമാക്കി.
പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്തിനു വിലക്ക് നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ രഹാനെയ്ക്കാണ് നായകന്റെ നറുക്കുവീണത്. ഈ സീസണില്‍ സ്മിത്ത് ടീമില്‍ തിരികെയെത്തുമെങ്കിലും രഹാനെ തന്നെ തുടരാനാണ് സാധ്യത

ക്യാപ്റ്റന്‍ സ്ഥാനം സമ്മര്‍ദ്ദമുണ്ടാക്കുന്നില്ല
രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനെന്ന റോള്‍ തനിക്കു ഒരു തരത്തിലുള്ള സമ്മര്‍ദ്ദവുമുണ്ടാക്കുന്നില്ലെന്ന് രഹാനെ പറഞ്ഞു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവച്ചത്. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞുള്ള തിരിച്ചുവരവ് കൂടിയായിരുന്നു കഴിഞ്ഞ സീസണെന്ന് ഓര്‍ക്കണം. രാജസ്ഥാന്‍ ടീമിനെ നയിക്കാനായത് നല്ല അനുഭവമായിരുന്നു. തനിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കിയ ടീം മാനേജ്‌മെന്റിന് നന്ദി പറയുന്നു. ഐപിഎല്‍ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റായതിനാല്‍ ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ ആസ്വദിച്ച് കളിക്കുകയെന്നത് പ്രധാനമാണെന്നും രഹാനെ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications