Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറാന്‍ ഭീഷണി, അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഖത്തറിലെ ട്രെയിനിങ് ക്യാമ്പില്‍നിന്നും മടങ്ങി

ദോഹ: ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ വടംവലിക്കിടയില്‍പ്പെട്ട് കായിക താരങ്ങളും. ഇറാന്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമേരിക്കന്‍ ഫുട്‌ബോള്‍ താരം സെര്‍ജിനോ ഡെസ്റ്റ് ഖത്തറിലെ ഫുട്‌ബോള്‍ ക്യാമ്പില്‍നിന്നും നാട്ടിലേക്ക് മടങ്ങി. അയാക്‌സ് ടീമിന്റെ കളിക്കാരനായ ഡസ്റ്റ് ടീമിനൊപ്പമാണ് ഖത്തറിലെ ക്യാമ്പിലെത്തിയത്. എന്നാല്‍, അമേരിക്കന്‍ പൗരന്മാര്‍ സുരക്ഷിതരല്ലെന്ന കാരണത്താല്‍ താരം മടങ്ങുകയായിരുന്നു.

ഇറാന്‍ സൈനിക മേധാവി ഖ്വാസെ സൊലൈമാനിയെ ബാഗ്ദാദില്‍വെച്ച് അമേരിക്ക കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ സുരക്ഷിതരല്ലെന്ന് രാജ്യം നേരത്തെ അറിയിച്ചിരുന്നതിനാല്‍ പലരും നാട്ടിലേക്ക് മടങ്ങുന്നുണ്ട്. തിരിച്ചടിക്കുമെന്ന ഇറാന്റെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്.

sergiodest

നേരത്തെ അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഖത്തറില്‍ നടത്താനിരുന്ന ട്രെയിനിങ് ക്യാമ്പ് ഉപേക്ഷിച്ചിരുന്നു. 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തറില്‍ ലോകത്തെ പലഭാഗത്തുനിന്നും ഫുട്‌ബോള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ സുരക്ഷിതമല്ലെന്ന് കരുതിയാണ് അമേരിക്ക ക്യാമ്പില്‍നിന്നും പിന്മാറിയത്. ക്ലബ്ബ് ഫുട്‌ബോളിന്റെ ഇടവേളയില്‍ ഖത്തറിലെത്തിയ അയാക്‌സ് കഴിഞ്ഞ ആറു ദിവസത്തോളമായി പരിശീലനം നടത്തുന്നുണ്ട്. സംഘര്‍ഷ മേഖലയില്‍ ക്യാമ്പ് നടത്താനുള്ള അയാക്‌സിന്റെ തീരുമാനത്തിനെതിരെ പലഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Story first published: Friday, January 10, 2020, 9:05 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+