Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ജന്മദിനം നാളെ; ട്രിബ്യൂട്ടുമായി ആഘോഷമാക്കി ആരാധകര്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജന്മദിനാണ് നാളെ (ജൂലൈ 7). ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങളടക്കം അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷവും വലിയ ആരാധക പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. ക്യാപ്റ്റന്‍ കൂളെന്നും തലയെന്നും സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന ധോണിയുടെ 39ാം ജന്മദിനം ഇതിനോടകം തന്നെ ആരാധകര്‍ ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആരാധകര്‍.

ധോണി

സാമൂഹ്യ മാധ്യമങ്ങളിലൂടെ ധോണിയുടെ വീഡിയോയും ചിത്രങ്ങളും ചേര്‍ത്ത് ട്രിബ്യൂട്ടൊരുക്കിയാണ് ആരാധകര്‍ അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടാനൊരുങ്ങുന്നത്. ധോണിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ജൂലൈ ഏഴിന് ധോണിയുടെ ചിത്രം ഫോണില്‍ ഡിപി യാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം മാനേജര്‍ ലക്ഷ്മി നാരായണന്‍ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയാണ് ധോണിക്കുള്ളത്.

ധോണി

1981ല്‍ റാഞ്ചിയിലാണ് ധോണിയുടെ ജനനം. ബീഹാറിനുവേണ്ടിയാണ് ധോണി ജൂനിയര്‍ ക്രിക്കറ്റ് കളിച്ചത്. 2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ഒരു വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരേ ചെന്നൈയില്‍ അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. കരിയറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ലെങ്കിലും പാകിസ്താനും ശ്രീലങ്കയ്ക്കും എതിരായി നേടിയ വെടിക്കെട്ട് സെഞ്ച്വറികളോടെ ധോണിയുടെ കരിയര്‍ മാറിമറിഞ്ഞു.

സ്പാനിഷ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി തന്റെ മെഡലുകള്‍ നല്‍കാന്‍ തയ്യാര്‍: കരോളി മാരിന്‍

ധോണി

രാഹുല്‍ ദ്രാവിഡില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ധോണി 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചതോടെ അദ്ദേഹത്തിന്റെ ആരാധക പിന്തുണ ഉയര്‍ന്നു. അസാധ്യമെന്ന് തോന്നുന്നത് അനായാസം ചെയ്തുകാട്ടുന്ന ധോണി മാജിക്കിനെ ആരാധിക്കുന്നവരില്‍ എതിര്‍ ടീം താരങ്ങളും ഉള്‍പ്പെടും. വിക്കറ്റിന് പിന്നില്‍ ധോണി നില്‍ക്കുമ്പോള്‍ എതിര്‍ ടീം ബാറ്റ്‌സ്മാന് ഭയക്കാന്‍ കാരണങ്ങള്‍ ഏറെ. 2007ല്‍ അനില്‍ കുംബ്ലെയില്‍ നിന്ന് ടെസ്റ്റ് നായകസ്ഥാനവും ഏറ്റെടുത്ത ധോണി 2009ല്‍ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു.

ധോണി ഇന്ത്യന്‍ ക്യാപ്റ്റനായത് കൊണ്ട് മാത്രം സംഭവിച്ച കാര്യങ്ങള്‍- കോലി, രോഹിത് ഏറ്റവും പ്രധാനം

ഇന്ത്യന്‍ ക്രിക്കറ്റ്

2011ല്‍ 28 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമമിട്ട് ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടു. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ വിജയ റണ്‍ സിക്‌സറിലൂടെ നേടിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി.2013ല്‍ ഇന്ത്യയെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിക്കാനും ധോണിക്കായി. 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി നായകസ്ഥാനം കോലിക്ക് കൈമാറി.2017ല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകസ്ഥാനവും ധോണി ഒഴിഞ്ഞെങ്കിലും ടീമിനൊപ്പം ശക്തമായി തുടര്‍ന്നു.

ഓസ്ട്രിയന്‍ ഗ്രാന്റ് പ്രീ കിരീടം വല്‍ട്ടേരി ബോത്താസിന്; ഹാമില്‍ട്ടന് നാലാം സ്ഥാനം മാത്രം

ധോണി

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടു. ഇതിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. കരിയറില്‍ നിരവധി റെക്കോഡുകള്‍ ഇതിനോടകം ധോണി സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ 50 ശരാശരിയില്‍ 10000 റണ്‍സ് നേടുന്ന ആദ്യ താരമാണ് ധോണി. ഏകദിനത്തിലെ ഒരു വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍,കൂടുതല്‍ സ്റ്റംപിങ് എന്നീ റെക്കോഡുകളും ധോണിയ്ക്ക് സ്വന്തം.

Story first published: Monday, July 6, 2020, 16:39 [IST]
Other articles published on Jul 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+