ഇവനാണ് യഥാര്‍ഥ ഹീറോ, മരണത്തിന്റെ ചുവപ്പ് കാര്‍ഡ് തട്ടി മാറ്റി!! ലോകകപ്പും ഏറ്റുവാങ്ങി

ലണ്ടന്‍: മരണത്തിന്റെ ചുവപ്പ് കാര്‍ഡ് നീട്ടിയപ്പോള്‍ അത് തട്ടി മാറ്റി ജീവിതത്തിന്റെ വിശാലമായ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ബ്രിട്ടനില്‍ നിന്നുള്ള ഒരു ബാലനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ സംസാര വിഷയം. ബെന്‍ എന്ന കൊച്ചു മിടുക്കനാണ് ആറാഴ്ചയോളം നീണ്ട റേഡിയോ തെറാപ്പിക്കു ശേഷം ഏവരുടെയുടെയും പ്രാര്‍ഥനയുടെ കരുത്തില്‍ പുതുജീവിതത്തിലേക്ക് മടങ്ങിവന്നത്. തലച്ചോറിലെ അര്‍ബുദത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായിരുന്നു ബെന്‍. ചികില്‍സയാരംഭിക്കുന്നതിനു മുമ്പ് നടക്കാനോ സംസാരിക്കാനൊയുന്നും അവന് സാധിച്ചിരുന്നില്ല.
റേഡിയോതെറാപ്പി പുരോഗമിക്കവെ ഒരാഴ്ച മുമ്പാണ് ബെന്‍ തന്റെയൊരു ആഗ്രഹം പുറത്തു പറഞ്ഞത്. ലോകം മുഴുവന്‍ റഷ്യന്‍ ലോകകപ്പിന്റെ ലഹരിയില്‍ നില്‍ക്കവെ കുഞ്ഞു ബെന്നിന്റെ ചിന്തകളും ലോകകപ്പിനെക്കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ തനിക്കു ലോകകപ്പ് വേണമെന്നാണ് ഒരാഴ്ച മുമ്പ് ബെന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
ആറാഴ്ച നീണ്ട ദൈര്‍ഘ്യമേറിയ ചികില്‍സ കഴിഞ്ഞതിനു പിന്നാലെ ബെന്നിന് ലോകകപ്പ് ട്രോഫിയുടെ മാതൃക സമ്മാനിച്ചപ്പോള്‍ ആ കുഞ്ഞുമനസ്സില്‍ ലോകം കീഴടക്കിയതിന്റെ ആഹ്ലാദമായിരുന്നു. അര്‍ബുദമെന്ന മാരക രോഗത്തെ തോല്‍പ്പിച്ചതിനേക്കാളുപരി ഏവരും സ്വപ്‌നം കാണുന്ന ലോകിരീടം തനിക്കു ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു ബെന്‍. ആശുപത്രിയില്‍ ബെന്‍ നെഞ്ചോടു ചേര്‍ത്ത് ലോകകപ്പുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications