Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത; ഇന്ത്യ ഭാഗ്യമുള്ള ടീമാണെന്ന് അഫ്ഗാന്‍ താരം

ദുഷാന്‍ബെ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി സമനിലയുമായി രക്ഷപ്പെട്ടിരിക്കുകയാണ്. കരുത്തില്‍ ഇന്ത്യയുടെ പെരുമയില്ലെങ്കിലും തങ്ങള്‍ മികച്ച ടീമാണെന്ന് അഫ്ഗാന്‍ തെളിയിച്ചു. തജിക്കിസ്താനിലെ പ്രതികൂല കാലാവസ്ഥ ഇന്ത്യയുടെ സ്വാഭാവിക കളിക്ക് വിഘാതമായിരുന്നു. എന്നാല്‍, സമനിലയിലൂടെ ലഭിച്ച പോയന്റ് വിലപ്പെട്ടതാണ്.

ബംഗ്ലാദേശിനെതിരെയും അവസാന മിനിറ്റിലാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ ഇന്ത്യ സമനില പിടിച്ചുപറ്റിയെങ്കിലും ജയം നേടാനാകാത്തത് ആരാധകരെ നിരാശരാക്കി. അതേസമയം, തങ്ങളാണ് ജയം അര്‍ഹിച്ചതെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധനിരതാരം ഫക്രുദ്ദിന്‍ അമിറി പറയുന്നു. മത്സരത്തില്‍ ഇന്തയേക്കാള്‍ നന്നായി കളിച്ചത് തങ്ങളാണ്. ഗ്രൂപ്പില്‍ രണ്ട് സമനില പിടിച്ചുപറ്റിയ ഇന്ത്യ ഭാഗ്യടീമാണെന്നും അമിറി പറഞ്ഞു.

haroonamiriafganitan

ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ തങ്ങള്‍ക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നെന്ന് ഗോകുല കേരള താരം കൂടിയായ അമിറി വ്യക്തമാക്കി. കളിക്കാരെയെല്ലാം നന്നായി പരിയചയമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ തങ്ങളുടെ പദ്ധതി വിജയിച്ചു. ആരാധകരുടെ പിന്തുണ ലഭിച്ചതും സഹായകരമായി. ഖത്തറിനെതിരെയും കാലാവസ്ഥ തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അമിറി പറഞ്ഞു. നവംബര്‍ 19നാണ് അഫ്ഗാനിസ്ഥാന്‍ ഖത്തറിനെ നേരിടുന്നത്.

Story first published: Friday, November 15, 2019, 11:20 [IST]
Other articles published on Nov 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+