For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണീരണിയിക്കുന്ന കാഴ്ച; വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം സാകിയും

കാബൂള്‍: 20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ മനുഷ്യാവകാശ ലംഘനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ക്കെതിരേ ഉയരുന്ന അതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പലരും ഏതെങ്കിലും വിധേനെ അഫ്ഗാനില്‍ നിന്ന് പാലായനം ചെയ്യാനുള്ള ശ്രമത്തിലാണ്.

താലിബാന്‍ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി രക്ഷപെടാനുള്ള വഴി തേടുന്നവരുടെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. അമേരിക്കയുടെ സൈനീക വിമാനത്തിന്റെ ചിറകിലും ടയറിലുമൊക്കെയായി തൂങ്ങിപ്പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ച് പിടിവിട്ട് താഴോട്ട് വീഴുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം ലോകത്തെ കരയിച്ചിരുന്നു.

zakianwari

ഇപ്പോഴിതാ പിടിവിട്ട് താഴോട്ട് പോയി മരണപ്പെട്ടവരിലൊരാള്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരമായിരുന്നുവെന്ന വേദനിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ താരം സാകി അന്‍വരിയാണ് ഇത്തരത്തില്‍ മരണപ്പെട്ടത്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീമും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏതെങ്കിലും വിധത്തില്‍ രാജ്യം വിടാനുള്ള 19കാരന്റെ സാഹസിക ശ്രമം ഇത്തരമൊരു ദാരുണ മരണത്തില്‍ കലാശിക്കുകയായിരുന്നു.

അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ പ്രതീക്ഷിച്ചതിലും വേഗം താലിബാന് ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചതോടെയാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. താലിബാന്റെ കിരാദ ഭരണത്തെ ഭയന്ന് ഏതെങ്കിലും വിധേനെ രക്ഷപെടാനാവുമോയെന്നറിയാന്‍ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിരവധി പേരാണ് എത്തിയത്.

അമേരിക്കയുടെ സൈനീക വിമാനത്തില്‍ പരിധിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചെങ്കിലും ടയറിലും മറ്റുമായി തൂങ്ങിപ്പിടിച്ച് രക്ഷപെടാന്‍ ശ്രമം നടത്തിയവര്‍ക്കാണ് അപകടം സംഭവിച്ചത്. രക്ഷപെടാന്‍ വിമാനത്താവളത്തിലേക്കെത്തിയ ആളുകള്‍ക്ക് നേരെ താലിബാന്‍ വെടിവെച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ തെളിവായി വീഡിയോകളും പ്രചരിക്കുന്നുണ്ട്.

Story first published: Friday, August 20, 2021, 14:59 [IST]
Other articles published on Aug 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+