പ്രിയങ്കയ്ക്കു പ്രിയം രണ്ടു പേരോട്... ക്രിക്കറ്റിലെ തന്റെ നായകര്‍ അവര്‍, ഇന്ത്യക്കാര്‍ തന്നെ
ദില്ലി: ക്രിക്കറ്റിലെ തന്റേ ഫേവറിറ്റുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ലോക സുന്ദരിയും നടിയും ഗായികയും മോഡലുമെല്ലാമായ പ്രിയങ്ക ചോപ്ര. ലോക സുന്ദരിയായി കരിയര്‍ തുടങ്ങി പിന്നീട് സിനിമയിലേക്കു ചുവടുവച്ച പ്രിയങ്ക ഇതിനകം ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. പ്രശസ്ത അമേരിക്കന്‍ പോപ് ഗായകന്‍ നിക്ക് ജൊനാസിനെ വിവാഹം കഴിച്ച പ്രിയങ്ക ഗായികയായും തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ടു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയില്‍ പങ്കെടുക്കവെയാണ് പ്രിയങ്ക തന്റെ ഫേവറിറ്റുകളെക്കുറിച്ച് മനസ്സ് തുറന്നത്.

കോലിയും രോഹിത്തും
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയുമാണ് തന്റെ ഫേവറിറ്റ് ക്രിക്കറ്റര്‍മാരെന്നു പ്രിയങ്ക വെളിപ്പെടുത്തി. ഇരുവരെയും തനിക്കു വ്യക്തിപരമായി അറിയാമെന്നും 37 കാരിയായ താരം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ രോഹിത് ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയുമായി മിന്നിയിരുന്നു. താരം ഓപ്പണറായി കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

ഇന്ത്യയെ പിന്തുണച്ചത് താന്‍ മാത്രം
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയുടെ മല്‍സരം കാണാന്‍ പോയപ്പോഴുള്ള രസകരമായ സംഭവവും പ്രിയങ്ക തുറന്നു പറഞ്ഞു. എഡ്ബാസ്റ്റണില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരം കാണാന്‍ ഭര്‍ത്താവ് നിക്കിനും കുടുംബത്തിനൊപ്പമാണ് പോയത്. അന്നു താന്‍ മാത്രം ഇന്ത്യയെ പിന്തുണച്ചപ്പോള്‍ ഭര്‍ത്താവിന്റെ കുടുംബം ആര്‍പ്പുവിളിച്ചത് ഇംഗ്ലണ്ടിനു വേണ്ടിയായിരുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.

ക്രിക്കറ്റ് മല്‍സരം നടത്തി
താനും ജൊനാസും തമ്മിലുള്ള വിവാഹദിനത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ ഒരു ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചിരുന്നതായി പ്രിയങ്ക പറയുന്നു. കളിയില്‍ തന്റെ ബന്ധുക്കളുടെ ടീമാണ് ജയിച്ചത്. ഭര്‍ത്താവ് നിക്ക് മികച്ച ബേസ് ബോള്‍ പ്ലെയറാണ്. എന്നാല്‍ ക്രിക്കറ്റില്‍ അത്ര കേമനല്ലെന്നും യുഎന്നിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications