Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനില്‍ ഷെട്ടിയുടെ മിസ്റ്റര്‍ മരുമകനാവുമോ രാഹുല്‍? മകളുമായുള്ള പ്രണയം സത്യമോ? പ്രതികരിച്ച് താരം...

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു പ്രണയകാലമാണ്. യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡല്‍ നതാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസ നടന്നിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും കാമുകി ഇഷ നേഗിയും തമ്മിലുള്ള പ്രണയും അധികം വൈകാതെ വിവാഹത്തിലേക്ക് എത്തുമെന്നാണ് സൂചനകള്‍.

ദേശീയ ടീമിലെ മറ്റൊരു ബാച്ചിലറായ യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിന്റെ പ്രണയത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. പ്രമുഖ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ ആദിത്യ ഷെട്ടിയുമായി രാഹുല്‍ പ്രണയത്തിലാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സുനില്‍ ഷെട്ടി.

സ്ഥിരീകരിച്ച് ആക്ഷന്‍ ഹീറോ

സ്ഥിരീകരിച്ച് ആക്ഷന്‍ ഹീറോ

മകള്‍ ആദിത്യയും രാഹുലും തമ്മില്‍ പ്രണയത്തിലാണെന്നു സ്ഥിരീകരിച്ചിരിക്കുകയാണ് ബോളിവുഡിലെ മുന്‍ ആക്ഷന്‍ ഹീറോ കൂടിയായ സുനില്‍ ഷെട്ടി. സമയം മാറിക്കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടമെന്താണെന്ന് ഇപ്പോള്‍ തനിക്കറിയാം. മകന്‍ അഹാന്റെ കൂട്ടുകാരിയെ തനിക്ക് ഇഷ്ടമാണ്. മകള്‍ ആദിത്യ ഇപ്പോള്‍ അടുപ്പം പുലര്‍ത്തുന്നയാളെയും താന്‍ ഇഷ്ടപ്പെടുന്നു. ഇക്കാര്യത്തില്‍ തനിക്കൊരു പ്രശ്‌നവുമില്ല. ഭാര്യ മാനയ്ക്കും എതിര്‍പ്പൊന്നുമില്ല, അവള്‍ ഹാപ്പിയാണെന്നും സുനില്‍ ഷെട്ടി പറഞ്ഞു.

പുതുവര്‍ഷാഘോഷം ഒരുമിച്ച്

പുതുവര്‍ഷാഘോഷം ഒരുമിച്ച്

രാഹുലും ആദിത്യതും ഒരുമിച്ചാണ് ഇത്തവണത്തെ പുതുവര്‍ഷം ആഘോഷിച്ചത്. തായ്‌ലാന്‍ഡില്‍ വച്ചായിരുന്നു ഇവരുടെ പുതു വര്‍ഷ ആഘോഷം. ഇരുവരെയും കൂടാതെ അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ആദിത്യയോടൊപ്പമുള്ള ചിത്രം രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
രാഹുലും ആദിത്യയും തമ്മില്‍ അടുപ്പത്തിലാണെന്നും രഹസ്യമായി പല സ്ഥലങ്ങളില്‍ വച്ചും ഇരുവരെയും ഒരുമിച്ച് കണ്ടതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

രാഹുല്‍ മികച്ച ഫോമില്‍

രാഹുല്‍ മികച്ച ഫോമില്‍

സ്ഥിരതയില്ലാത്ത പ്രകടനം കാരണം ദേശീയ ടീമില്‍ നിന്നു പുറത്തായെങ്കിലും തിരിച്ചുവരവില്‍ മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള കഴിഞ്ഞ പരമ്പരകളില്‍ ഈ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ച രാഹുല്‍ മികച്ച പ്രകടനത്തോടെ സെലക്ടര്‍മാരുടെ തീരുമാനം ശരിവച്ചിരുന്നു.
രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കിയതിനാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഞായറാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ശിഖര്‍ ധവാനോടൊപ്പം ഓപ്പണ്‍ ചെയ്യുന്നത് രാഹുലാണ്.

Story first published: Saturday, January 4, 2020, 11:51 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+