'എന്തു വിവരക്കേടാണ് വിളിച്ചു പറയുന്നത്?'; വിരാട് കോലിക്കെതിരെ നടന്‍ സിദ്ധാര്‍ഥ്
ദില്ലി: ക്രിക്കറ്റ് ആരാധകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ നടന്‍ സിദ്ധാര്‍ഥ്. കോലി വിവരക്കേടാണ് വിളിച്ചുപറഞ്ഞതെന്ന് തെന്നിന്ത്യന്‍ നടന്‍ പറഞ്ഞു. വിരാട് കോലിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്നായിരുന്നു കോലി കഴിഞ്ഞദിവസം പറഞ്ഞത്.
ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തില്‍ ലങ്ക പതറി, 203ന് പുറത്ത്... ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്
കിങ് കോലിയായി തുടരാന്‍ ഭാവിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ കുറേക്കൂടി മാന്യത പുലര്‍ത്തണമെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. ദ്രാവിഡിനെ നടന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. കോലി ഓവര്‍ റേറ്റഡ് കളിക്കാരനാണെന്നും വ്യക്തിപരമായി തനിക്ക് കോലിയുടെ ബാറ്റിങ് ഇഷ്ടമല്ലെന്നും ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും ബാറ്റ്‌സ്മാന്മാരെയാണ് കൂടുതല്‍ ആസ്വദിക്കുന്നതെന്നുമായിരുന്നു കോലിയെ പ്രകോപിപ്പിച്ച ആരാധകന്റെ പരാമര്‍ശം.

ഇതേതുടര്‍ന്ന് ക്രിക്കറ്റ് ആരാധകനോട് ഇന്ത്യവിടാന്‍ പറഞ്ഞ കോലിക്ക് രൂക്ഷ വിമര്‍ശനമാണ് പലഭാഗത്തുനിന്നും ലഭിക്കുന്നത്. മുന്‍പ് ജര്‍മന്‍ ടെന്നീസ് താരം ആഞ്ചലിക് കെര്‍ബറിനെയാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് കോലി പറഞ്ഞിരുന്നു. സാനിയ മിര്‍സയെപ്പോലുള്ള ഇന്ത്യന്‍ താരങ്ങള്‍ ഉള്ളപ്പോള്‍ എങ്ങിനെയാണ് കോലി ജര്‍മന്‍ താരത്തെ പിന്തുണയ്ക്കുകയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.
കളിക്കളത്തില്‍ മിന്നിത്തളങ്ങുന്ന കോലി അനാവശ്യമായി ഒരു വിവാദത്തിലേക്കാണ് ഇപ്പോള്‍ എടുത്തുചാടിയിരിക്കുന്നത്. തന്റെ മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിഞ്ഞദിവസം ഒരു ആപ് പുറത്തിറിക്കിയിരുന്നു. ഇതുവഴിയായിരുന്നു തെരഞ്ഞെടുത്ത ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിയത്. സമകാലികരില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയാണ് കോലി വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് ഒട്ടേറെ ബാറ്റിങ് റെക്കോര്‍ഡുകളും കോലി തകര്‍ത്തിരുന്നു. ഇതിനിടെ കോലി നടത്തിയ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നാണ് വലിയൊരു വിഭാഗത്തിന്റെയും അഭിപ്രായം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications